മുമ്പ് ഈ പ്രായത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി 20 വര്‍ഷമായിരുന്നു.

2019 വരെ ഡ്രൈവിങ് ലൈസൻസ് എടുത്തിട്ടുള്ള 50 വയസിൽ താഴെ പ്രായമുള്ള എല്ലാ ആളുകൾക്ക് 20 വർഷം കാലാവധിയുള്ള ലൈസൻസുകളാണ് ലഭിച്ചിരുന്നത്. എന്നാൽ, 2019 മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതികൾ വരുത്തിയോടെ ലൈസൻസിന്റെ ആയുസ് കൂടുകയും കുറയുകയും ഒക്കെ ചെയ്തിട്ടുണ്ട്. ലൈസൻസ് എടുക്കുന്നയാളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസിന്റെ കാലാവധി നിർണയിക്കുന്നത്.
മോട്ടോർ വാഹന നിയമത്തിലെ 14-ാം വകുപ്പ് നിർദേശിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി നിശ്ചിക്കുന്നത്. 30 വയസിൽ താഴെ പ്രായമുള്ള ഒരാൾക്ക് ലഭിക്കുന്ന ലൈസൻസിന്റെ കാലാവധി എന്നത് ആ ലൈസൻസ് ഉടമയക്ക് 40 വയസ് ആകുന്നത് വരെയാണ്. അതായത് 18-ാം വയസിൽ ഒരാൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചാൽ അത് പുതുക്കേണ്ടത് ആ ലൈസൻസ് ഉടമയ്ക്ക് 40 വയസ് ആകുമ്പോഴാണ്.
30 വയസ് മുതൽ 50 വയസിൽ താഴെ വരെയുള്ള ഒരാൾക്ക് നൽകുന്ന ലൈസൻസിന്റെ കാലാവധി 10 വർഷമായിരിക്കും. അതിനുശേഷം അയാൾ ലൈസൻസ് പുതുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 35-ാം വയസിൽ ഡ്രൈവിങ് ലൈസൻസ് നേടുന്ന വ്യക്തി അയാൾക്ക് 45 വയസ് ആകുമ്പോൾ ലൈസൻസ് പുതുക്കണം. മുമ്പ് ഈ പ്രായത്തിലുള്ളവർക്ക് ലഭിക്കുന്ന ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 20 വർഷമായിരുന്നു.
50 വയസ് മുതൽ 55 വയസ് വരെയുള്ള പ്രായത്തിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുന്ന ഒരു വ്യക്തി, അദ്ദേഹത്തിന്റെ 60 വയസ് ആകുമ്പോഴാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കേണ്ടത്. അതായത് 52-ാം വയസിലാണ് ഒരാൾ ലൈസൻസ് നേടുന്നതെങ്കിൽ അയാൾക്ക് ഏട്ട് വർഷം കാലാവധിയുള്ള ലൈസൻസ് ആയിരിക്കും ലഭിക്കുക. മുമ്പ് 50 വയസിന് മുകളിലുള്ള ആളുകൾക്ക് അഞ്ച് വർഷത്തേക്ക് മാത്രമായിരുന്നു ലൈസൻസ് നൽകിയിരുന്നത്.
55 വയസും അതിന് മുകളിലും പ്രായമുള്ള വ്യക്തിയാണ് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതെങ്കിൽ അഞ്ച് വർഷം കാലാവധിയിലായിരിക്കും ലൈസൻസ് അനുവദിക്കുക. 58-ാം വയസിൽ ലൈസൻസ് സ്വന്തമാക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ 63-ാമത്തെ വയസിൽ ലൈസൻസ് പുതുക്കേണ്ടതുണ്ട്. നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ലൈസൻസ് കാലാവധിയാണ് ഈ നിലയിലേക്ക് മാറിയിരിക്കുന്നത്.
മീഡിയം, ഹെവി വാഹനങ്ങളുടെ ട്രാൻസ്‌പോർട്ട് ലൈസൻസ് 2019-ന് മുമ്പ് മൂന്ന് വർഷം കാലാവധിയിലായിരുന്നു നൽകിയിരുന്നത്. എന്നാൽ, 2019-ന് ശേഷം എടുത്തതോ പുതുക്കിയതോ ആണെങ്കിൽ അഞ്ച് വർഷമാണ് ഈ ലൈസൻസുകളുടെ കാലാവധി. ലൈസൻസ് കാലാവധി അവസാനിച്ചാലും അവസാനിച്ച തീയതി മുതൽ 30 ദിവസം വരെ ലൈസൻസ് സാധുവായിരിക്കുമെന്നാണ് മോട്ടോർ വാഹന നിയമത്തിൽ പറയുന്നത്.
Content Highlights: Licence validity is determined based on the age of the applicant according to the 2019 Motor Vehicle Act., For individuals under 30, the licence is valid until they turn 40 years old., Transport vehicle licences have a validity of 5 years., A grace period of 30 days is available after the licence expiry date.
Published: 11 Aug 2026, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented