എമിറേറ്റിൽ ഡ്രൈവറില്ലാ ഉബർ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് അബുദാബിയിലെ വിവിധ ഇടങ്ങളിൽ ഡ്രൈവറില്ലാ ഉബർ ടാക്സി നിരത്തിലിറക്കിയത്.
ഡ്രൈവറില്ലാ ഉബർ ടാക്സിയുടെ പ്രഖ്യാപനച്ചടങ്ങിൽ പ്രസിഡൻഷ്യൽ കോടതി ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സന്നിഹിതനായിരുന്നു. സഅദിയാത്ത് ഐലൻഡ്, യാസ് ഐലൻഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ ഉബർ ടാക്സികൾ നിലവിൽ സർവീസ് നൽകുക. അതേസമയം വാണിജ്യാടിസ്ഥാനത്തിൽ അടുത്ത വർഷമാണ് ഇവയുടെ സേവനം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ സുരക്ഷാ ഓപ്പറേറ്റർ വാഹനത്തിലുണ്ടാകും.
അബുദാബി മൊബിലിറ്റിയുടെ പിന്തുണയോടെ സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മാർഗനിർദേശത്തിന് കീഴിൽ ഉബർ പ്ലാറ്റ്ഫോമിൽ വീ റൈഡ് നടത്തുന്ന ഡ്രൈവറില്ലാ ടാക്സി സേവനത്തിന്റെ ഉത്തരവാദിത്വം തവസുൽ ട്രാൻസ്പോർട്ടിനാണ്. ഉബർ എക്സ് അല്ലെങ്കിൽ ഊബർ കംഫർട്ട് സർവീസസ് എന്നിവയിലൂടെ ഡ്രൈവറില്ലാ ടാക്സി ബുക്ക് ചെയ്യാം.
പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാവും സർവീസ് എങ്കിലും വൈകാതെ എമിറേറ്റിലുടനീളം സേവനം വ്യാപിപ്പിക്കും. നവീന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ഗതാഗത രംഗത്തെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള പ്രയാണത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് അബുദാബി മൊബിലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ ഗാഫ്ലി പറഞ്ഞു.
അബുദാബി നിക്ഷേപ ഓഫിസ് ഡയറക്ടർ ജനറൽ ബദർ അൽ ഒലാമ, തവസുൽ ട്രാൻസ്പോർട്ട് ജനറൽ മാനേജർ ഗീന ജബൂർ, വീറൈഡ് സി.എഫ്.ഒ.യും അന്താരാഷ്ട്ര ബിസിനസ് മേധാവിയുമായ ജന്നിഫർ ലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: Driverless Uber taxi started running in Abu Dhabi
Published: 07 Dec 2024, 02:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented