വിവിധ ശ്രേണികളിലായി കൂടുതല്‍ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നതോടെ ഇലക്ട്രിക് വാഹന വിപണി കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് കെലെനിയസ്.

ഇന്ത്യയിലെ ഉപയോക്താക്കളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വരും വർഷങ്ങളിൽ വലിയ സാധ്യതകളാണ് ഈ വിപണിയിൽ ഉള്ളതെന്ന് മെഴ്‌സിഡീസ് ബെൻസ് വിലയിരുത്തുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച രാജ്യത്തെ വാഹന വിപണിയെ അനുകൂലമായി സ്വാധീനിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയ്ക്ക് പുതിയൊരു വഴി തുറക്കുമെന്നുമാണ് മെഴ്‌സിഡീസിന്റെ കണ്ടെത്തൽ.
50 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് പ്രതിവർഷം ഇന്ത്യയിൽ വിറ്റഴിക്കുന്നത്. ഇതിൽ ഒരു ശതമാനം അല്ലെങ്കിൽ 60,000 യൂണിറ്റുകൾ മാത്രമാണ് പ്രീമിയം വാഹനങ്ങൾ. മെഴ്‌സിഡീസ് ബെൻസ് ഒരു വർഷം 20,000 വാഹനങ്ങൾ വിറ്റഴിക്കുന്നുണ്ട്. അതായത് പ്രീമിയം വാഹനങ്ങളുടെ വിൽപ്പനയിൽ മൂന്നിലൊന്ന് ബെൻസിനാണ്. ആളുകളുടെ വാങ്ങൽ ശേഷി കൂടുന്നതിന് അനുസരിച്ച് എണ്ണം ഇനിയും ഉയരുമെന്നും മെഴ്‌സിഡീസ് ബെൻസ് ചെയർമാൻ ഒല കെലെനിയസ് പറഞ്ഞു.
മെഴ്‌സിഡീസ് ബെൻസിന്റെ ജിഎൽസി ഇ.വിക്ക് ലഭിച്ച സ്വീകാര്യതയാണ് ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ഈ വാഹനം അവതരിപ്പിച്ചതിന് പിന്നാലെ 1000 ബുക്കിങ്ങുകൾ ലഭിച്ചിട്ടുണ്ടെന്നാണ് മെഴ്‌സിഡീസ് ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ അറിയിച്ചത്. മാർച്ച് വരെയുള്ള ബുക്കിങ്ങാണിത്. ആവശ്യക്കാർ കൂടുന്നത് അനുസരിച്ച് ബുക്കിങ് കാലാവധി കുറയ്ക്കുന്നതിനായി ഈ വാഹനത്തിന്റെ പ്രാദേശിക ഉത്പാദനം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഇലക്ട്രിക് വാഹനനിര വികസിപ്പിക്കുന്നതിനുള്ള മെഴ്‌സിഡീസ് ബെൻസിന്റെ ശ്രമങ്ങൾക്കിടയിലാണ് ജി.എൽ.സി. ഇ.വിക്ക് ഉയർന്ന സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് വാഹന വിതരണം ഉറപ്പാക്കിയാൽ മെഴ്‌സിഡീസ് ബെൻസ് ഇന്ത്യയുടെ ആകെ വിൽപ്പനയുടെ 25 മുതൽ 30 ശതമാനംവരെ ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കുമെന്നാണ് സന്തോഷ് അയ്യർ പറയുന്നത്.
വിവിധ ശ്രേണികളിലായി കൂടുതൽ മോഡലുകൾ വിപണിയിൽ എത്തിക്കുന്നതോടെ ഇലക്ട്രിക് വാഹന വിപണി കൂടുതൽ കരുത്താർജിക്കുമെന്നാണ് ഒല കെലെനിയസ് അഭിപ്രായപ്പെടുന്നത്. ഇലക്ട്രിക്, ഐ.സി.ഇ. മോഡലുകൾ ഉൾപ്പെടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 40 പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള മെഴ്‌സിഡീസ് ബെൻസിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് സി.എൽ.എ, ഇലക്ട്രിക് ജി.എൽ.സി. മോഡലുകൾ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Mercedes-Benz captures one-third of India's luxury car sales, selling around 20,000 units annually., The luxury car segment accounts for about 60,000 units out of 50 lakh passenger cars sold in India annually., The Mercedes GLC EV received an overwhelming response with over 1,000 bookings by March., Mercedes-Benz plans to ramp up local production of EVs to reduce waiting periods., The brand aims for EVs to constitute 25 to 30 percent of its total sales in India.
Published: 05 Nov 2026, 12:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented