
മെഗാസ്റ്റാര്‍ മമ്മുട്ടിയേയും മകനും യൂത്ത് ഐക്കണ്‍ താരമായ ദുല്‍ഖര്‍ സല്‍മാനെയും കടത്തിവെട്ടുന്ന വാഹനപ്രേമികളൊന്നും മലയാള സിനിമയില്‍ ഇതുവരെയില്ല. നിരവധി ആഡംബര വാഹനങ്ങളും വിന്റേജ് കാറുകളും ഇടംനേടിയിട്ടുള്ള ഇവരുടെ ഗ്യാരേജിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എഡീഷനാണ് ഈ ഗ്യാരേജിലെ പുതിയ താരം.
റേഞ്ച് റോവര്‍ വാഹനനിരയിലെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ഓട്ടോബയോഗ്രഫിയുടെ ലോങ്ങ് വീല്‍ ബേസ് മോഡലാണ് താരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ മുത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്നാണ് മമ്മുട്ടിയും ദുല്‍ഖറും ഈ വാഹനം സ്വന്തം വീട്ടിലെത്തിച്ചിരിക്കുന്നത്. നിരവധി മോടിപിടിപ്പിക്കല്‍ നടത്തിയിട്ടുള്ള ഈ വാഹനത്തിന് 3.5 കോടി രൂപയോളം വിലയായെന്നാണ് റിപ്പോര്‍ട്ട്.
റോസെലോ റെഡ് നിറത്തിലാണ് ഈ വാഹനം. 22 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് ഗ്രേ ഫിനീഷിങ്ങ് അലോയി വീല്‍, ബ്ലാക്ക് റൂഫ് എന്നിവ എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നു. ഇന്റീരിയര്‍ പൂര്‍ണമായി അഴിച്ചുപണിതിട്ടുണ്ട്. വിന്റേജ് ടാന്‍ സീറ്റ്, മുന്‍ സീറ്റുകളില്‍ ഹീറ്റഡ് ആന്‍ഡ് കൂള്‍, മസാജ് സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ലംബാര്‍ മസാജിങ്ങ് സൗകര്യങ്ങളുള്ള പിന്‍ സീറ്റുകള്‍ എന്നിവ കസ്റ്റമൈസേഷനുകളില്‍ ചിലതാണ്.
4.4 ലിറ്റര്‍ എസ്ഡിവി8 ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 4367 സിസിയില്‍ 335 ബിഎച്ച്പി പവറും 740 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മലയാളി താരങ്ങളായ പൃത്വിരാജ്, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളെല്ലാം റേഞ്ച് റോവര്‍ ക്ലബ്ബിലെ അംഗങ്ങളാണ്.
Content Highlights: Mammootty and Dulquer Salmaan Bought Range Rover Autobiography Edition
Published: 12 Feb 2020, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented