
മെഴ്‌സിഡീസ് ജി.എല്‍.ക്ലാസ്, ബി.എം.ഡബ്ല്യു എം8 തുടങ്ങിയ വാഹനങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എഡിഷന്‍ എസ്.യു.വി. സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീലിലൂടെയാണ് പുതിയ വാഹനത്തിന്റെ വിവരം അദ്ദേഹം പങ്കുവെച്ചത്. ഏത് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. 3.5 കോടി രൂപ മുതല്‍ നാല് കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
തലയെടുപ്പുള്ള എസ്.യു.വി. എന്ന വിശേഷണം ഏറെ ഇണങ്ങുന്ന വാഹനമാണ് റേഞ്ച് റോവര്‍ എസ്.യു.വികള്‍. പുതിയ ഓട്ടോബയോഗ്രഫിയിലും ഇത് തെളിയിക്കുന്നുണ്ട്. ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.
ആഡംബര സംവിധാനങ്ങളാണ് അകത്തളത്തെ മികച്ചതാക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്‌റൂം തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം എത്തുന്നുണ്ട്. ഇതില്‍ ഏതാണ് ശിഖര്‍ ധാവാന്‍ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഡീസല്‍ പതിപ്പില്‍ പ്രവര്‍ത്തിക്കുന്നത്. 523 ബി.എച്ച്.പി. പവറും 750 എന്‍.എം. ടോര്‍ക്കുമേകുന്ന 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് രണ്ട് പതിപ്പുകളിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Indian cricketer Shikhar Dhawan buys Range Rover Autobiography
Published: 22 Jun 2023, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented