ന്ത്യയിലെ പ്രീമിയം എസ്.യു.വികളില്‍ ഏറ്റവുമധികം സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ലാന്‍ഡ് റോവര്‍ മോഡലുകള്‍. റേഞ്ച് റോവര്‍, ഡിഫന്‍ഡന്‍ മോഡലുകളാണ് ഇതില്‍ പ്രധാനം. ബോളിവുഡിലെ റേഞ്ച് റോവര്‍ ഉടമകളുടെ പട്ടികയിലേക്ക് ഏറ്റവും ഒടുവില്‍ ഏഴുതിചേര്‍ത്ത പേര് രണ്‍ദീപ് ഹൂഡയുടേതാണ്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി മോഡലാണ് രണ്‍ദീപ് ഹൂഡയുടെ ഗ്യാരേജില്‍ എത്തിയിട്ടുള്ള ഏറ്റവും പുതിയ വാഹനം. 2.6 കോടി രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 

To advertise here,

അദ്ദേഹത്തിന്റെ പിറന്നാളിന്റെ ഭാഗമായാണ് പുതിയ വാഹനം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന വിതരണക്കാരായ ലാന്‍ഡ് റോവര്‍ മുംബൈയാണ് അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ അറിയിച്ചതിനൊപ്പം ലാന്‍ഡ് റോവര്‍ ഫാമിലിയുടെ ഭാഗമായതില്‍ നന്ദി അറിയിച്ചും അഭിമാനം പങ്കുവെച്ചുമുള്ള കുറിപ്പ് ഉള്‍പ്പെടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

ലുക്കിലെ സ്റ്റൈലിനൊപ്പം അത്യാഡംബര ഫീച്ചറുകളുമായി എത്തുന്നതാണ് റേഞ്ച് റോവര്‍ എസ്.യു.വികളുടെ സവിശേഷത. പുതിയ ഓട്ടോബയോഗ്രഫിയിലും ഇത് തെളിയിക്കുന്നുണ്ട്. ലാന്‍ഡ് റോവര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്. 

ആഡംബര സംവിധാനങ്ങളാണ് അകത്തളത്തെ മികച്ചതാക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്റൂം തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്. 35 സ്പീക്കറുകളുള്ള സൗണ്ടി സിസ്റ്റത്തിനൊപ്പ് നോയിസ് ക്യാന്‍സലേഷന്‍ സംവിധാനമാണ് ഇതിലെ ഹൈലൈറ്റ്. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും രണ്‍ദീപ് ഏത് പതിപ്പാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തന്‍ മോഡലുകളില്‍ ഒന്ന്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഡീസല്‍ എന്‍ജിന് പുറമെ, 3.0 ലിറ്റര്‍ പെട്രോള്‍, 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലും ഈ വാഹനം വിപണിയില്‍ എത്തുന്നുണ്ട്.