
വാഹനാപകടങ്ങള്‍ നടക്കുന്ന 58 കേന്ദ്രങ്ങളെ അപകടത്തിന്റെ തീവ്രതയും സാധ്യതയും അനുസരിച്ച് തരംതിരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന 39 കേന്ദ്രങ്ങളെ ഹോട്ട് സ്‌പോട്ടുകളായും അപകട സാധ്യതയുള്ള 19 കേന്ദ്രങ്ങളെ ബ്ലാക് സ്‌പോട്ടുകളായുമാണ് നിശ്ചയിച്ചിരിക്കുന്നത്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറാക്കിയ കര്‍മപദ്ധതിയിലാണ് ഇവ കണ്ടെത്തിയത്. 2019 ജനുവരി മുതല്‍ ജില്ലയില്‍ നടന്ന വാഹനാപകടങ്ങള്‍ പ്രത്യേകമായി വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ബ്ലാക്ക് സ്‌പോട്ടുകള്‍
*ദേവസ്വം നട ജങ്ഷന്‍* കറുകുറ്റി ജങ്ഷന്‍* നോര്‍ത്ത് കളമശ്ശേരി* പള്ളിമുക്ക് ജങ്ഷന്‍* തോപ്പുംപടി വില്ലേജ് ഓഫീസ്* കരിങ്ങാച്ചിറ ജങ്ഷന്‍ കീഴില്ലം* കെ.എം.കെ. ജങ്ഷന്‍* കണ്ണാ ടിക്കാട് * പാലാരിവട്ടം ജങ്ഷന്‍* ഹോസ്പിറ്റല്‍ ജങ്ഷന്‍ (പുതിയകാവ് ക്ഷേത്രത്തിനു സമീപം)* കടവന്ത്ര ജങ്ഷന്‍* മാടവന ജങ്ഷന്‍* മുട്ടം മെട്രോ സ്റ്റേഷന്‍* ഞാറയ്ക്കല്‍ (സെയ്ന്റ് ജോസഫ് ചാപ്പല്‍)* മേനക ബസ് സ്റ്റോപ്പ്* വാഴക്കുളം* എടവനക്കാട്* ചെറുകുന്നം പാലം.
ഹോട്ട് സ്‌പോട്ടുകള്‍
*അങ്കമാലി ജങ്ഷന്‍* വൈറ്റില ജങ്ഷന്‍* എയര്‍പോര്‍ട്ട് അത്താണി ജങ്ഷന്‍* കുണ്ടന്നൂര്‍ പാലം* ചേരാനെല്ലൂര്‍ മുമ്പിയത്ത് ജങ്ഷന്‍* ഇടപ്പള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് സമീപം പെരുമ്പാ വൂര്‍ ഫെഡറല്‍ ബാങ്ക്* പറവൂര്‍ ജങ്ഷന്‍* മറ്റൂര്‍ * അറ്റ്‌ലാന്റിസ് ജങ്ഷന്‍* കളമശ്ശേരി മെട്രോ സ്റ്റേഷന്‍* പള്ളുരുത്തി ചെറുകുളം റോഡ് ജങ്ഷന്‍* കുണ്ടന്നൂര്‍ ജങ്ഷന്‍* ചളിക്കവട്ടം * കുന്നത്തേരി തൈക്കാവ്, പു ളിച്ചോട്* കലൂര്‍ ജങ്ഷന്‍* തൈക്കൂടം ചമ്പക്കര പാലം * സൗത്ത് കളമശ്ശേരി ജങ്ഷന്‍* ടി.വി.എസ്. ജങ്ഷന്‍ (കുസാറ്റ്)* കമ്പനിപ്പടി ജങ്ഷന്‍ (പുളിഞ്ചോട് മെട്രോ സ്റ്റേഷന്‍)* ഒബറോണ്‍ മാള്‍* ചക്കരപ്പറമ്പ് ജങ്ഷന്‍* ഇടപ്പള്ളി ടോള്‍ ജങ്ഷന്‍* തൃക്കാക്കര മരോട്ടിച്ചുവട്* ദേശീയപാതയിലെ കുന്നുംപുറം ജങ്ഷന്‍* രായമംഗ ലം ഇരിങ്ങോള്‍* കുമ്പളങ്ങി ജനത ജങ്ഷന്‍* പെരുമ്പ ടന്ന (കൈരളി മോട്ടോഴ്‌സ്)* വെള്ളൂര്‍ക്കുന്നം സിഗ്‌നല്‍ ജങ്ഷന്‍* ഹൈക്കോര്‍ട്ട് സിഗ്‌നല്‍ ജങ്ഷന്‍* ആലുവ ജങ്ഷന്‍* ചങ്ങമ്പുഴ ജങ്ഷന്‍* പള്ളുരുത്തി ബി.ഒ. ടി. ബ്രിഡ്ജ് ജങ്ഷന്‍* കുനംതൈ (ആക്‌സിസ് ബാങ്ക്)* ചെറിയപ്പിള്ളി പാലം* അമ്പാട്ടുകാവ്* പേഴയ്ക്കാപ്പിള്ളി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)* തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷന്‍* കാലടി ജങ്ഷന്‍.
പാലിക്കാം സുരക്ഷിത അകലം
വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാതെ വരുകയും ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നതുമാണ് അപകടമുണ്ടാക്കുന്നത്.
- ഒരു വാഹനത്തിനു പിറകില്‍ സുരക്ഷിത അകലം ഉണ്ട് എന്ന് ഉറപ്പുവരുത്തുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. വാഹനം പോകുന്ന വേഗത്തില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുമ്പോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണിത്.
- റോഡുകളില്‍ മൂന്ന് സെ ക്കന്‍ഡ് റൂള്‍ പാലിച്ചാല്‍ 'സുരക്ഷിത അകലത്തി'ല്‍ വാഹനമോടിക്കാന്‍ കഴിയുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് കടന്നുപോയതിനു ശേഷം കുറഞ്ഞത് മൂന്ന് സെക്കന്‍ഡുകള്‍ക്കു ശേഷമേ നമ്മുടെ വാഹനം ആ പോയിന്റ് കടക്കാവൂ.
അപകടത്തുരുത്തുകള്‍ ഏറെ...
ജില്ലയിലെ പ്രധാന റോഡുകളായ ദേശീയ പാതകളിലും വാഹനത്തിരക്കേറിയ സീപോര്‍ ട്ട് എയര്‍പോര്‍ട്ട് റോഡിലും അപകടത്തുരുത്തുകള്‍ ഏറെ. ഈ റോഡിലെ വാഹനാപകടങ്ങളെക്കുറിച്ച് പോലീസും മോട്ടോര്‍ വാഹന വകുപ്പും പഠിച്ച് സമര്‍ പ്പിച്ച പരിഹാര മാര്‍ഗങ്ങള്‍ ഇതുവരെയും നടപ്പായില്ല. ജില്ലാ ഭരണകൂടത്തിനു നല്‍കിയ റിപ്പോര്‍ട്ട് ഫയലില്‍ ഉറങ്ങുന്നു.
അശാസ്ത്രീയ റോഡ് ഘടനയും അമിത വേഗവും കാരണം ചെറുതും വലുതുമായി നിരവധി വാഹനാപകടങ്ങളാണ് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലുണ്ടായിട്ടുള്ളത്. ഇതില്‍ 15-ഓളം പേരുടെ ജീവനും നഷ്ടപ്പെട്ടു.
വീതി കുറഞ്ഞ റോഡ്, ഇടുങ്ങിയ കവലകള്‍
ദേശീയപാത 66 മൂത്തകുന്നം മുതല്‍ പറവൂര്‍ വരെയുള്ള റോഡിന്റെ വീതിക്കുറവും വളവുകളും ഇടു ങ്ങിയ കവലകളുമാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നത്. പഴയ റോഡിനു സമീപത്തുകൂടി പുതിയ ആറുവരി പാതയുടെ പണി നടക്കുന്നയിടങ്ങളില്‍ വേണ്ടത്ര സുര ക്ഷാ മുന്‍കരുതലുകളില്ല.
എന്‍.എച്ച്. 66-ല്‍ മാല്യങ്കര റോഡ് സന്ധിക്കുന്ന മൂ ത്തകുന്നം കവലയില്‍ മഴക്കാലം തുടങ്ങിയതില്‍ പിന്നെ 11 അപകടങ്ങള്‍ ഉണ്ടായി.
ഫണ്ടുണ്ടായിട്ടും വളവ് നിവര്‍ന്നില്ല
ദേശീയപാതയില്‍ അങ്കമാലി ഭാഗത്തെ കരിയാട് വളവ്, അത്താണി ജങ്ഷന്‍, കോട്ടായി, പറമ്പയം, ദേശം, ദേശം കുന്നുംപുറം എന്നീ സ്ഥലങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ദേശം കുന്നുംപുറം ജങ്ഷനില്‍ അണ്ടര്‍ പാസേജ് വേണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ട് നാളുകളായി. അത്താണി ചെങ്ങമനാട് റോഡില്‍ പുത്തന്‍തോട് ഗ്യാസ് വളവ് നിവര്‍ത്താന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും നടന്നിട്ടില്ല. കരിയാട് വളവില്‍ ഒരു മാസം മുന്‍പ് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി കൈവരിയില്‍ ഇടിച്ചു മരിച്ചു. അത്താണി ജങ്ഷനില്‍ സിഗ്‌നല്‍ പരിഷ്‌ക്കരണമാണ് അപകടത്തിന് വഴിവെച്ചത്.
ശീലമാക്കാം ഡിഫന്‍സീവ് ഡ്രൈവിങ്
* റോഡ് നിയമങ്ങള്‍ക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുന്‍കൂട്ടി മനസ്സിലാക്കി അവയെ മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വന്തം ഡ്രൈവിങ് രീതികളെ പരിഷ്‌കരിക്കുകയും കൂടുതല്‍ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫന്‍സീവ് ഡ്രൈവിങ്.
(തുടരും)
Content Highlights: 58 Accident Prone Spots in Ernakulam: Hotspots & Blackspots
Published: 11 Oct 2024, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented