ടയറിന് അനുവദനീയമായ പരമാവധി ഭാരം വഹിച്ചുകൊണ്ട് സഞ്ചരിക്കാന് കഴിയുന്ന പരമാവധി വേഗതയാണ് സ്പീഡ് റേറ്റിങ് സൂചിപ്പിക്കുന്നത്.

റോഡുകൾ വികസിക്കുന്നതോടെ അവയിലൂടെ കുതിച്ചുപായാനുള്ള പ്രവണത വർധിക്കുന്നതിന്റെ ഫലമായി ടയർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളും കൂടുന്നു. വിശാലമായ റോഡിലൂടെ വാഹനം 'പറപ്പിക്കുന്ന' മിക്കവർക്കും തങ്ങളുടെ വാഹനത്തിലെ ടയർ എത്രവേഗത്തിൽ സഞ്ചരിക്കാൻ കഴിയുംവിധം നിർമിച്ചതാണെന്ന ധാരണ ഉണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ ഡ്രൈവർമാർ പലപ്പോഴും ശ്രദ്ധിക്കാതെപോകുന്ന വിലപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ അപ്പു പി.എമ്മും ജോയിന്റ് ആർടിഓ കെ അരുൺ കുമാറും. ടയറുകളുടെ കാലപ്പഴക്കവും സ്പീഡ് റേറ്റിങ് നോക്കാതെയുള്ള ഉപയോഗവും പലപ്പോഴും അപകങ്ങൾക്ക് കാരണമായേക്കാമെന്ന് മോട്ടോർവാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അവർ മുന്നറിയിപ്പ് നൽകുന്നു.
എന്താണ് സ്പീഡ് റേറ്റിങ്?
ടയറിന് അനുവദനീയമായ പരമാവധി ഭാരം വഹിച്ചുകൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗതയാണ് സ്പീഡ് റേറ്റിങ് സൂചിപ്പിക്കുന്നത്. ടയറിൽ രേഖപ്പെടുത്തിയിട്ടുള്ള അക്ഷരങ്ങളിൽനിന്ന് ഇതേക്കുറിച്ച് മനസിലാക്കാം. നിർദിഷ്ട ഭാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് ഒരു വാഹനത്തിന്റെ ടയറിന് സുരക്ഷിതമായി നിലനിർത്താൻ കഴിയുന്ന പരമാവധി വേഗം ഇത് കാണിക്കുന്നു.
ടയറുകൾക്ക് താങ്ങാൻ കഴിയുന്ന പരമാവധി വേഗത എത്രയാണെന്ന് നിർമ്മാതാക്കൾ അവയെ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയാണ് കണ്ടെത്തുന്നത്. തുടർന്ന് ആ വേഗതയെ H, V, W, അല്ലെങ്കിൽ Y എന്നിങ്ങനെയുള്ള അക്ഷരങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു. ഈ അക്ഷരങ്ങൾ പ്രത്യേക വേഗത പരിധിയെയാണ് പ്രതിനിധീകരിക്കുന്നത്. ടയറിന്റെ റേറ്റിങ്ങിനെക്കാൾ കൂടിയ വേഗതയിൽ സഞ്ചരിക്കുമ്പോൾ ചൂട് വർധിക്കുകയും റബ്ബർ നശിക്കാൻ തുടങ്ങുകയും വാഹനത്തിന്റെ നിയന്ത്രണം ഗണ്യമായി കുറയുകയും ചെയ്‌തേക്കാം. ടയർ സ്പീഡ് റേറ്റിങ് അർഥമാക്കുന്നത് വാഹനം അതിലും വേഗത്തിൽ പോകില്ല എന്നല്ല. ആ വേഗതയിൽ ദീർഘനേരം സുരക്ഷിതമായി പ്രവർത്തിക്കാൻ നിങ്ങളുടെ ടയറിന് കഴിഞ്ഞേക്കില്ല എന്നാണ്.
വിവിധ ടയറുകളുടെ സ്പീഡ് റേറ്റിങ്
L - മണിക്കൂറിൽ 120 കിലോമീറ്റർ
M - മണിക്കൂറിൽ 130 കിലോമീറ്റർ
N - മണിക്കൂറിൽ 140 കിലോമീറ്റർ
P - മണിക്കൂറിൽ 150 കിലോമീറ്റർ
Q - മണിക്കൂറിൽ 160 കിലോമീറ്റർ
R - മണിക്കൂറിൽ 170 കിലോമീറ്റർ
S - മണിക്കൂറിൽ 180 കിലോമീറ്റർ
T - മണിക്കൂറിൽ190 കിലോമീറ്റർ
U - മണിക്കൂറിൽ 200 കിലോമീറ്റർ
H - മണിക്കൂറിൽ 210 -കിലോമീറ്റർ
V - മണിക്കൂറിൽ 240 കിലോമീറ്റർ
W - മണിക്കൂറിൽ 270 കിലോമീറ്റർ
Content Highlights: High-speed driving on wide roads increases the risk of tyre burst accidents., Tyre speed rating indicates the maximum safe speed a tyre can sustain under a specified load., Letters like H, V, W, or Y on the tyre sidewall denote specific speed limits., Exceeding the tyre speed rating causes excess heat, rubber degradation, and loss of control., MVD officials Appu P.M. and K. Arun Kumar share crucial tyre safety warnings.
Published: 31 Aug 2026, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented