30 മിനിറ്റിൽ 10 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ബാറ്ററിയിൽ സംഭരിക്കാനാകും.

ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ പരമ്പരാഗത വാഹന നിർമാതാക്കൾക്ക് പുറമെ നിരവധി സ്റ്റാർട്ട്അപ്പ് കമ്പനികൾക്കും മുമ്പിലും വലിയ അവസരങ്ങൾ തുറക്കുകയായിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ പോലും വാഹന നിർമാണത്തിലേക്കും പ്രവേശിച്ചു. പേരുകേട്ട കമ്പനികൾ നിലവിലെ സെഗ്മെന്റുകളിൽ പുതിയ മോഡലുകൾ എത്തിച്ചപ്പോൾ സ്റ്റാർട്ട് അപ്പുകൾ പുതിയ സെഗ്മെന്റുകൾക്ക് തന്നെ തുടക്കം കുറിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്.
ഇത്തരത്തിൽ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ വിപ്ലവം ലക്ഷ്യമിട്ടാണ് വിങ്‌സ് ഇവി എന്ന ഇലക്ട്രിക് വാഹന നിർമാതാക്കൾ എത്തുന്നത്. ഇലക്ട്രിക് ക്വാഡ്രിസൈക്കിളാണ് ഈ കമ്പനി നിർമിക്കുന്നത്. നഗരത്തിലെ ഉപയോഗത്തിന് ഏറ്റവും ഇണങ്ങുന്ന രൂപത്തിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വാഹനമായാണ് വിങ്‌സ് ഇവിയുടെ റോബിൻ എന്ന ഇലക്ട്രിക് ക്വാഡ്രിസൈക്കിൾ എത്തുന്നത്. ഒരു ബൈക്കിന് വേണ്ട സ്ഥലത്തൂടെ കാറിൽ പോകാനാകുമെന്നാണ് ഇതിന്റെ സവിശേഷകത.
2.25 മീറ്റർ നീളത്തിലും 945 എംഎം വീതിയിലും 1560 എംഎം ഉയരത്തിലുമാണ് റോബിൻ ഇവി ഒരുങ്ങിയിരിക്കുന്നത്. 5.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ വാഹനത്തിന്റെ ഹൃദയം. 90 കിലോമീറ്റർ റേഞ്ചാണ് നിർമാതാക്കൾ ഉറപ്പുനൽകുന്നത്. നാല് ഡോറുകളുള്ള ഈ വാഹനം 2+1 സീറ്റിങ് ലേഔട്ടിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. 12 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഈ വാഹനത്തെ റോഡിൽ ഉറപ്പിക്കുന്നത്. പരാമാവധി വേഗം മണിക്കൂറിൽ 64 കിലോമീറ്ററായി നിജപ്പെടുത്തിയ ഈ വാഹനം കേവലം അഞ്ച് സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കും.
പൂജ്യം ശതമാനത്തിൽ നിന്ന് ബാറ്ററി പൂർണമായി ചാർജ് നിറയാൻ അഞ്ച് മണിക്കൂർ സമയമാണ് വേണ്ടത്. എന്നാൽ, 30 മിനിറ്റിൽ 10 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ബാറ്ററിയിൽ സംഭരിക്കാനാകും. സുരക്ഷയ്ക്കും ഉയർന്ന പ്രാധാന്യമാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്. പാസീവ് കൂളിങ് സംവിധാനമാണ് ഇതിൽ പ്രധാനം. വാഹനത്തിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ഡ്രൈവറിനെ അലേർട്ട് ചെയ്യുന്നതിനുള്ള അലാറം സംവിധാനവും ഇതിൽ നൽകിയിട്ടുണ്ട്.
മൂന്ന് കിലോവാട്ട് ബിഎൽഡിസി ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ആറ് കിലോവാട്ട് പവറും 28 എൻഎം ടോർക്കുമാണ് ഈ മോട്ടോർ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഇ,എസ്,എക്‌സ് എന്നീ മൂന്ന് വേരിയന്റുകളിൽ നിരത്തുകളിൽ എത്തിക്കാനൊരുങ്ങുന്ന റോബിൻ ഇവിക്ക് 1.99 ലക്ഷം രൂപ മുതൽ 2.99 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് വിവരം. ഉയർന്ന വേരിയന്റിൽ എസിയും ഉയർന്ന റേഞ്ചുമെല്ലാം ഉറപ്പാക്കുന്നുണ്ട്.
Content Highlights: Discover the Wings Robin, an affordable electric quadricycle perfect for city driving. Get 90km range for just ₹1.99 Lakhs. Learn more & book yours today!
Published: 25 Dec 2025, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented