ന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാതാക്കളുടെ പട്ടികയിൽ ഏറ്റവുമൊടുവിൽ എഴുതിച്ചേർത്ത പേരുകളിൽ ഒന്നാണ് വിയറ്റ്‌നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. രണ്ട് മോഡലുകളുമായി ഇന്ത്യൻ നിരത്തുകളിൽ എത്തിയ വിൻഫാസ്റ്റ് ഇവരുടെ നിര വികസിപ്പിക്കാനുള്ള നീക്കങ്ങളിലാണെന്നാണ് റിപ്പോർട്ട്. ഇതിനായി വിൻഫാസ്റ്റ് വിദേശ നിരത്തുകളിൽ എത്തിച്ചിട്ടുള്ള വിഎഫ്-8 എന്ന വാഹനത്തിന്റ ഡിസൈൻ പേറ്റന്റ് നേടിയതായാണ് വിവരം.

To advertise here,

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിൻഫാസ്റ്റിന്റെ സ്വന്തരാജ്യമായ വിയറ്റ്‌നാമിൽ വിഎഫ്8 എസ്‌യുവി രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ചത്. ഈ മോഡലിന്റെ ഡിസൈനിനാണ് ഇന്ത്യയിലേക്കും വിൻഫാസ്റ്റ് പേറ്റന്റ് നേടിയിരിക്കുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോർ തുടങ്ങിയ മെക്കാനിക്കൽ സംവിധാനങ്ങളും വിയറ്റ്‌നാമിൽ എത്തിയിരിക്കുന്ന വിഎഫ്8-ൽ നിന്നുള്ളതായിരിക്കുമെന്നാണ് സൂചനകൾ.

വിൻഫാസ്റ്റ് നിരയിലെ മറ്റ് മോഡലുകൾക്ക് സമാനമായി വി ഷേപ്പിലുള്ള ലൈറ്റ് ബാർ തന്നെയാണ് വിഎഫ്8-ന്റെയും മുഖമുദ്ര. പൂർണമായും മൂടിക്കെട്ടിയ ഗ്രില്ല് ഏരിയയ്ക്ക് കറുപ്പ് നിറം നൽകിയിരിക്കുന്നത്. മൂന്ന് ലൈനുകൾ പോലെയാണ് ഡിആർഎൽ. എയർ ഇൻടേക്കിൽ ബ്ലാക്ക് നിറത്തിലുള്ള സ്ട്രിപ്പ് നൽകുന്നുണ്ട്. ആദ്യ കാഴ്ചയിൽ വിൻഫാസ്റ്റിന്റെ മറ്റ് മോഡലുകൾക്ക് സമാനമാണ് വിഎഫ്8. പനോരമിക് സൺറൂഫ് നൽകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ബ്ലാക്ക് നിറത്തിലെ വീൽ ആർച്ച്, സി പില്ലറുകളിൽ ഉപയോഗിച്ചിരിക്കുന്ന ബ്ലാക്ക് ഇൻസേർട്ട് പൂർണമായും കറുപ്പണിഞ്ഞ അലോയി വീൽ എന്നിവയാണ് വശങ്ങളിലെ അഴക്. പിൻവശത്തെ ഡിസൈൻ കൂടുതൽ സ്റ്റൈലിഷ് ആക്കിയിട്ടുണ്ട്. ബ്രാന്റ് ലോഗോ വി ക്രോമിയം ഫിനീഷിങ്ങിലാണ് നൽകിയിട്ടുള്ളത്. ഇതിനോട് ചേർന്ന് രണ്ട് വശങ്ങളിലേക്കുമായി നൽകിയിരിക്കുന്ന എൽഇഡി ലൈറ്റ് സ്ട്രിപ്പ് പിൻഭാഗത്തെ കൂടുതൽ സ്റ്റെലിഷാക്കുന്നുണ്ട്.

വിയറ്റ്‌നാമിൽ എത്തിച്ചിരിക്കുന്ന വിൻഫാസ്റ്റ് വിഎഫ്8-ൽ 60.13 കിലോവാട്ട് ബാറ്ററിപാക്കാണ് നൽകിയിരിക്കുന്നത്. മുന്നിലെ ആക്‌സിലിലാണ് ഇലക്ട്രിക് മോട്ടോറിന്റെ സ്ഥാനം. 229 എച്ച്പി പവറും 330 എൻഎം ടോർക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോർ ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ റേഞ്ചാണ് വിഎഫ്8-ലെ ബാറ്ററി പാക്ക് നൽകുന്നത്. 30 മിനിറ്റിൽ 70 ശതമാനം ബാറ്ററി നിറയാനുള്ള ഫാസ്റ്റ് ചാർജിങ്ങും ഇത് സപ്പോർട്ട് ചെയ്യുന്നു.