ഇന്ത്യന്‍ വാഹന വിപണിയിലേക്കുള്ള വിയറ്റ്‌നാമീസ് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റിന്റെ വരവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. വിന്‍ഫാസ്റ്റ് ഇലക്ട്രിക് കാറുകളുടെ വിതരണത്തിനായി രാജ്യത്തെ 27 നഗരങ്ങളിലായി 32 ഡീലര്‍ഷിപ്പുകളാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ തന്നെ 13 മുന്‍നിര ഡീലര്‍മാരുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വിന്‍ഫാസ്റ്റിന്റെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 35-ല്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വിന്‍ഫാസ്റ്റ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത വിപണികളി കേരളവും ഉള്‍പ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലായി മൂന്ന് ഷോറൂമുകളാണ് വിന്‍ഫാസ്റ്റ് കേരളത്തില്‍ തുറക്കുന്നത്. കേരളത്തിലെ തന്നെ മുന്‍നിര വാഹന വിതരണക്കാരായ ഇവിഎം ഗ്രൂപ്പാണ് കേരളത്തില്‍ ഷോറൂം തുറക്കുന്നതിനായി വിന്‍ഫാസ്റ്റുമായി കൈകോര്‍ത്തിരിക്കുന്നത്. കൊച്ചിയിലെ ഇവിഎം വിന്‍ഫാസ്റ്റ് ഷോറൂമിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുള്ള പ്രദേശങ്ങളിലാണ് ആദ്യം ഷോറൂമുകള്‍ തുറക്കുന്നതെന്നാണ് വിന്‍ഫാസ്റ്റ് അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ആരംഭിക്കുന്ന മൂന്ന് ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ജയ്പൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ലഖ്നൗ, കോയമ്പത്തൂര്‍, സൂറത്ത്, വിശാഖപട്ടണം, വിജയവാഡ, ഷിംല, ആഗ്ര, ഝാന്‍സി, ഗ്വാളിയോര്‍, വാപി, ബറോഡ, ഗോവ എന്നിവിടങ്ങളിലാണ് ആദ്യഘട്ട ഷോറൂമുകള്‍ തുറക്കുന്നത്.
വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ വാഹനനിരയിലേക്ക് ആദ്യമെത്തുന്നത് എസ്‌യുവി മോഡലുകളായ വിഎഫ്6, വിഎഫ്7 മോഡലുകളായിരിക്കുമെന്നും ഉറപ്പായി കഴിഞ്ഞു. ജൂലായ് 15 മുതല്‍ ഈ വാഹനങ്ങളുടെ ഔദ്യോഗിക ബുക്കിങ് ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച വില്‍പ്പന അനുഭവം ഉറപ്പാക്കുന്നതിനായി രാജ്യത്തെ ഏറ്റവും മികച്ച വാഹന ഡീലര്‍മാരുമായാണ് വിന്‍ഫാസ്റ്റ് കൈകോര്‍ത്തിരിക്കുന്നതെന്നാണ് വിന്‍ഫാസ്റ്റ് സിഇഒ അഭിപ്രായപ്പെട്ടിരിക്കുന്നത്.
2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് വിയറ്റ്നാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ വാഹനങ്ങള്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. വിന്‍ഫാസ്റ്റ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ എത്തിച്ചിട്ടുള്ള ഒട്ടുമിക്ക മോഡലുകളും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ കണ്‍സെപ്റ്റുകളും ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലെ വിന്‍ഫാസ്റ്റ് പവലിയനില്‍ നിരന്നിരുന്നു. പിന്നീടാണ് വിഎഫ്7, വിഎഫ്6 എന്നീ എസ്യുവി മോഡലുകള്‍ ആദ്യം വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.
Content Highlights: Vietnamese EV maker VinFast is expanding to India, opening 3 showrooms in Kerala
Published: 12 Jul 2025, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented