കൊറോണ ലോക്ക്ഡൗണിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ റീസ്റ്റാര്‍ട്ട് മാനുവല്‍ തയാറാക്കി ഇന്ത്യയിലെ മുന്‍നിര വാഹനനിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. ലോക്ക്ഡൗണിന് ശേഷം ബിസിനസ് സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള ഒരു ഗൈഡായാണ് ഈ റീസ്റ്റാര്‍ട്ട് മാനുവല്‍ ഉപയോഗപ്പെടുത്തുന്നത്.
ലോക്ക്ഡൗണിന് ശേഷം പ്ലാന്റിലെയും മറ്റും പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടികെഎം മാനേജ്‌മെന്റ് ക്രോസ് ഫങ്ഷണല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ (എസ്ഒപി) ടൊയോട്ട ഒരുക്കിയിട്ടുണ്ട്. ടൊയോട്ടയുടെ ഉത്പാദന മേഖലയ്ക്ക് പരമാവധി പിന്തുണ നല്‍കുന്ന രീതിയിലാണ് എസ്ഒപി തയാറാക്കിയിരിക്കുന്നത്.
ടൊയോട്ടയുടെ റീസ്റ്റാര്‍ട്ട് മാനുവല്‍ എന്നതിലുപരിയായി മറ്റ് വാഹനനിര്‍മാതാക്കള്‍ക്കും ഇത് കൈമാറുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണ രംഗത്തുള്ളവര്‍ക്ക് അവരുടെ അസോസിയേഷന്‍ മുഖേന ടൊയോട്ടയുടെ ഈ നിര്‍ദേശങ്ങള്‍ കൈമാറാനും കമ്പനി തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ എല്ലാ വ്യവസാന മേഖലയെയും കോവിഡ്-19 പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാന്‍ ടൊയോട്ട പ്രതിജ്ഞാബദ്ധമാണ്. അതിനായാണ് ടൊയോട്ട റീസ്റ്റാര്‍ട്ട് മാനുവല്‍ ഒരുക്കുന്നത്. വാഹനമേഖലയ്ക്ക് പുറമെ, മറ്റുള്ളവര്‍ക്കും ഇതൊരു മുതല്‍ കൂട്ടാവുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ.
Content Highlights: Toyota Makes Restart Manual For Post Lock Down Operations
Published: 24 Apr 2020, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented