2027 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഏറ്റവുമധികം വിറ്റഴിച്ച യൂട്ടിലിറ്റി വാഹനം എന്ന ബഹുമതി എര്‍ട്ടിഗയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഓരോ വർഷവും വിൽപ്പനയിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയെന്നത് മാരുതി സുസുക്കിയുടെ കീഴ്‌വഴക്കമാണ്. പുതിയ മോഡലുകൾ കൂടി വാഹന നിരയിലേക്ക് എത്തുന്നതോടെ വിൽപ്പനയിൽ ബഹുദൂരം കുതിക്കുകയാണ് ഇന്ത്യയുടെ ഈ ജനപ്രിയ വാഹന നിർമാതാക്കൾ. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം അവസാനിക്കുമ്പോഴും മാരുതി സുസുക്കിക്ക് ഈ നേട്ടത്തിന്റെ കഥ തന്നെയാണ് ആവർത്തിച്ച് പറയാനുള്ളത്.
2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ എസ്‌യുവികളും എംപിവികളും ചേർന്ന് 4,55,692 യൂണിറ്റിന്റെ വിൽപ്പനയാണ് മാരുതി സുസുക്കിക്ക് സമ്മാനിച്ചിരിക്കുന്നത്. അതായത് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ വിൽപ്പനയുമായി തട്ടിച്ച് നോക്കുമ്പോൾ 44 ശതമാനത്തിന്റെ വർധനയാണ് 2027-ൽ കൈവരിച്ചിരിക്കുന്നത്. എസ്‌യുവി-എംപിവി വിൽപ്പനയിൽ മാരുതിക്ക് ലഭിച്ച ഈ നേട്ടത്തിന്റെ ക്രെഡിറ്റ് ഫ്രോങ്‌സിനും എർട്ടിഗയ്ക്കുമാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്.
മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലിങ് എസ്‌യുവിയെന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള ഫ്രോങ്‌സിന്റെ 1,10,135 യൂണിറ്റാണ് 2027 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ വിറ്റഴിച്ചിരിക്കുന്നത്. എംപിവി ശ്രേണിയിലേക്ക് വന്നാൽ എർട്ടിഗയാണ് ഇവിടെ താരം. 1,12,557 യൂണിറ്റാണ് ഈ കാലയളവിൽ വിറ്റഴിച്ച എർട്ടിഗയുടെ എണ്ണം. മാരുതി സുസുക്കിയുടെ മൊത്തം പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ 42 ശതമാനവും എസ്‌യുവി, എംപിവി ശ്രേണികളിലെ വാഹനങ്ങളുടെ സംഭാവനയാണെന്ന് സാരം.
2027 സാമ്പത്തിക വർഷത്തിന്റെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഏറ്റവുമധികം വിറ്റഴിച്ച യൂട്ടിലിറ്റി വാഹനം എന്ന ബഹുമതി എർട്ടിഗയാണ് സ്വന്തമാക്കിയിരിക്കുന്നത്. 1,12,557 യൂണിറ്റാണ് വിൽപ്പന. മുൻ വർഷം ഇതേ കാലയളവിലെ വിൽപ്പനയുമായി തട്ടിച്ച് നോക്കുമ്പോൾ 21 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 1,10,135 യൂണിറ്റുമായി ഫ്രോങ്‌സാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ, കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 43 ശതമാനത്തിന്റെ നേട്ടത്തിലാണ് ഈ വാഹനം.
മൂന്നാം സ്ഥാനം ബ്രെസയ്ക്കാണ് ലഭിച്ചിരിക്കുന്നത്. 80,516 യൂണിറ്റുകളാണ് വിൽപ്പന. എന്നാൽ, മുൻവർഷവുമായി താരതമ്യം ചെയ്താൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഈ വാഹനത്തിന്റെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. പുതിയ മോഡലിന്റെ വരവ് പ്രതീക്ഷിച്ച് ഉപയോക്താക്കൾ വാങ്ങൽ വൈകിപ്പിച്ചതാണ് ഈ കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹൈബ്രിഡ് എസ്‌യുവി മോഡലായ വിക്ടോറിസിന്റെ വിൽപ്പന 72,012 യൂണിറ്റാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മാരുതി സുസുക്കിയുടെ എസ്‌യുവി മോഡലായ ഗ്രാന്റ് വിത്താരയുടെ 45,176 യൂണിറ്റുകളാണ് നിരത്തുകളിൽ എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 22 ശതമാനം കുതിപ്പാണ് ഈ വാഹനവും നേടിയത്. പ്രീമിയം എംപിവി മോഡലായ എക്‌സ്.എൽ.6-ന്റെ 20389 യൂണിറ്റും വിറ്റഴിച്ചിട്ടുണ്ട്. 20 ശതമാനത്തിന്റെ നേട്ടമാണ് ഈ വാഹനം വിൽപ്പനയിൽ നേടിയത്. ഇലക്ട്രിക് മോഡലായ ഇ-വിത്താരയുടെ 10,051 യൂണിറ്റും ജിമ്‌നിയുടെ 3221 യൂണിറ്റും ഇൻവിക്ടോയുടെ 1635 യൂണിറ്റും 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വിറ്റഴിച്ചിട്ടുണ്ട്.
Content Highlights: Maruti Suzuki achieved a 44% growth in SUV and MPV sales in the first half of FY2027, totaling 4,55,692 units., Ertiga is the top-selling utility vehicle with 1,12,557 units sold (21% growth)., Fronx secures the second spot with 1,10,135 units sold, marking a massive 43% year-on-year growth., SUVs and MPVs now contribute 42% to Maruti Suzuki's total passenger vehicle sales.
Published: 22 Oct 2026, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented