ന്ത്യയുടെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിനെ വിൽപ്പനയുടെ ഉയരങ്ങൾ കീഴടക്കാൻ സഹായിക്കുന്ന സുപ്രധാന മോഡലാണ് മൈക്രോ എസ്‌യുവിയായ പഞ്ച്. ഹാച്ച്ബാക്കിന്റെയും എസ്‌യുവിയുടെയും ദൗത്യം ഒരുപോലെ നിർവഹിക്കുന്ന ഈ വാഹനം ഒരു മുഖം മിനുക്കലിനുള്ള തയാറെടുപ്പിലാണ്. വലിയ മാറ്റങ്ങളുമായി വരവിനൊരുങ്ങുന്ന പഞ്ചിന്റെ പുതിയ പതിപ്പ് ഇപ്പോൾ പരീക്ഷണയോട്ടങ്ങളുടെ തിരക്കുകളിലാണ്.

To advertise here,

2026-ലെ ടാറ്റയിൽ നിന്ന് ആദ്യം നിരത്തുകളിൽ എത്തുന്നത് പഞ്ചിന്റെ മുഖംമിനുക്കിയ പതിപ്പായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഐസ് മോഡലിലും നൽകുകയെന്നാണ് പരീക്ഷണയോട്ടത്തിന് ഇറങ്ങിയ വാഹനങ്ങൾ നൽകുന്ന സൂചന. മൂടിക്കെട്ടിയാണ് പഞ്ചിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നതെങ്കിലും ട്യുവൽ ടോൺ നിറങ്ങളിൽ പഞ്ച് എത്തുമെന്ന കാര്യം ഉറപ്പാണ്.

രൂപമാറ്റം വരുത്തി ഒരുക്കിയിരിക്കുന്ന ബമ്പറുകൾ, എയർ ഇൻടേക്ക് കാര്യക്ഷമമാക്കുന്നതിനായി രണ്ട് ഹൊറിസോണ്ടൽ സ്ലിറ്റുകൾ നൽകി ഒരുക്കിയിരിക്കുന്ന ഗ്രില്ല്, നേർത്ത എൽഇഡി ഡിആർഎല്ലുകൾ, പഞ്ച് ഇവിയിലേതിന് സമാനമായി വെർട്ടിക്കിളായി നൽകിയിട്ടുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, കോർണറിങ് ഫങ്ഷൻ നൽകിയിട്ടുള്ള ഫോഗ്‌ലാമ്പുകൾ എന്നിവയായിരിക്കും മുന്നിലെ ഡിസൈനുകൾ. അലോയി വീലുകളാണ് ഉയർന്ന വേരിയന്റിൽ നൽകിയിട്ടുള്ളത്. എന്നാൽ, ഇതിന്റെ ഡിസൈൻ വ്യക്തമല്ല.

വീതി കൂടിയ ബോഡി ക്ലാഡിങ്ങാണ് വശങ്ങളിലുള്ളത്. പ്ലാസ്റ്റിക് വീൽ ആർച്ച്, റിയർ വ്യൂ മിററിൽ ലെയ്ൻ കീപ്പ് ക്യാമറ നൽകിയിട്ടുള്ളതിനാൽ തന്നെ 360 ഡിഗ്രി വ്യൂ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിങ് ഉൾപ്പെടെയുള്ള ഫീച്ചറുകളും പുതിയ പഞ്ചിൽ പ്രതീക്ഷിക്കാം. അതായത് സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായായിരിക്കും ഈ വാഹനത്തിന്റെ രണ്ടാം വരവ്. ടാറ്റയുടെ പുതിയ സ്റ്റിയറിങ് വീൽ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ അകത്തളത്തിൽ നൽകും.

മെക്കാനിക്കലായുള്ള മാറ്റം പഞ്ചിൽ വരുത്താൻ ഇടയില്ല. മുൻ മോഡലിൽ നൽകിയിരുന്ന, 85 ബിഎച്ച്പി പവറും 113 എൻഎംടോർക്കുമാണ് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിനായിരിക്കും പുതിയ പഞ്ചിലും കരുത്തേകുക. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവൽ എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളും ഇതിൽ നൽകും. സിഎൻജി ഇന്ധമായെത്തുന്ന മോഡൽ 75.94 ബിഎച്ച്പി. പവറും 97 എൻഎം ടോർക്കുമാണ് നൽകുക. മാനുവൽ ട്രാൻസ്മിഷനായിരിക്കും ഇതിൽ ഒരുങ്ങുക.