
രാജ്യത്തിന്റെ മലിനീകരണ മുക്തമായ ഗതാഗത സംവിധാനം എന്ന ഉദ്യമത്തിന് കരുത്ത് പകരുന്നതിനായി നിരവധി ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. എന്നാല്‍, ഇലക്ട്രിക് കാറുകളുടെ വിഭാഗത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ രാജ്യത്തിന്റെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ടാറ്റയുടെ ഇലക്ട്രിക് എസ്.യു.വി. മോഡലായ നെക്‌സോണ്‍ ഇ.വി. കൈവരിച്ചിട്ടുള്ള വില്‍പ്പന നേട്ടം.
വിപണിയില്‍ എത്തി രണ്ട് വര്‍ഷത്തോം പിന്നിടുമ്പോള്‍ 13500 നെക്‌സോണ്‍ ഇ.വികള്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഈ സെഗ്മെന്റില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്നാണ് വിലയിരുത്തലുകള്‍. 2021 ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ച് വെറും 4000 നെക്‌സോണ്‍ ഇ.വിയാണ് ടാറ്റ മോട്ടോഴ്‌സ് നിരത്തുകളില്‍ എത്തിച്ചിരുന്നത്. എന്നാല്‍, പിന്നീടുള്ള ഒമ്പത് മാസത്തില്‍ ഇത് 13,500 എന്ന സംഖ്യയിലേക്ക് ഉയരുകയായിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് പ്രതിമാസം ശരാശരി 1000 ഇലക്ട്രിക് നെക്‌സോണ്‍ വില്‍ക്കുന്നുണ്ടെന്നാണ് വിവരം. ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് എസ്.യു.വി. എന്ന നിലയില്‍ വലിയ സ്വീകാര്യത ഈ വാഹനത്തിന് കൈവന്നിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. 14.29 ലക്ഷം രൂപ മുതല്‍ 16.90 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇ.വിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മറ്റ് മോഡലുകള്‍ക്ക് ഇത് 20 ലക്ഷത്തിനും മുകളിലാണ്.
ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണി കൂടുതല്‍ കരുത്തുറ്റതാക്കുന്നതായി സെഡാന്‍ മോഡലായ ടിഗോറിന്റെയും ഇലക്ട്രിക് പതിപ്പ് വിപണിയില്‍ എത്തിച്ചിട്ടുണ്ട്. നെക്‌സോണ്‍ ഇ.വിയില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യയില്‍ തന്നെയാണ് ടിഗോറും ഒരുങ്ങിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 310 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റ ഉറപ്പുനല്‍കുന്നത്. നാല് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ടിഗോര്‍ ഇ.വിക്ക് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോണ്‍ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിലൂടെ നെക്സോണ്‍ ഇ.വി 312 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കുന്നത്.
Content Highlights: Tata Nexon EV Achieve 13,500 sales milestone in two years, Electric vehicle, Tata nexon ev
Published: 30 Jan 2022, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented