
ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സുരക്ഷ എന്നത് ടാറ്റയുടെ വാഹനങ്ങളുടെ അടിസ്ഥാന ഫീച്ചര്‍ പോലെയാണ് കണ്ടുവരുന്നത്. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നിര്‍മിത വാഹനം ടാറ്റ നെക്‌സോണ്‍ ആയിരുന്നു. ഇതിനുപിന്നാലെ ഹാരിയര്‍, സഫാരി, അല്‍ട്രോള്‍ തുടങ്ങിയ വാഹനങ്ങളെല്ലാം ഫൈവ് സ്റ്റാര്‍ അടിച്ച മോഡലുകളാണ്. പുതിയ മുഖംമിനുക്കലില്‍ നെക്‌സോണ്‍ അടിമുടി മാറിയെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ മാത്രം യാതൊരു മാറ്റം വരുത്തിയിട്ടില്ലെന്നാണ് പുതിയ ക്രാഷ്‌ടെസ്റ്റ് സൂചിപ്പിക്കുന്നത്.
ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലാണ് ടാറ്റ നെക്‌സോണിന്റെ പുതിയ മോഡല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. 2018-ലും ഗ്ലോബല്‍ എന്‍ക്യാപില്‍ നെക്‌സോണ്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടിയിരുന്നു. എന്നാല്‍, 2022-ല്‍ ഇവരുടെ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഇത് അനുസരിച്ചാണ് പുതിയ നെക്‌സോണും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. ഈ വാഹനത്തിന്റെ ആദ്യ പതിപ്പിനെക്കാള്‍ കരുത്തുറ്റ മോഡലാണ് പുതിയതെന്നാണ് ഈ ഇടിപരീക്ഷ ഫലം തെളിയിക്കുന്നത്.
സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ക്യാംപയിനിന്റെ ഭാഗമായി നടത്തുന്ന ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന രണ്ടാമത്തെ വാഹനമാണ് നെക്‌സോണ്‍ എന്നാണ് ഇടിപരീക്ഷ ഫലം തെളിയിക്കുന്നത്. ടാറ്റയുടെ തന്നെ മറ്റ് മോഡലുകളായ ഹാരിയര്‍, സഫാരി എസ്.യു.വികളാണ് കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള മോഡലുകള്‍. ഈ വാഹനങ്ങള്‍ ഗ്ലോബല്‍ എന്‍ക്യാപ്, ഭാരത് എന്‍ക്യാപ് പരീക്ഷകളില്‍ ഇതിനോടകം കരുത്ത് തെളിയിച്ചിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ 34-ല്‍ 32.22 പോയന്റാണ് നെക്‌സോണിന് ലഭിച്ചിരിക്കുന്നത്. കുട്ടികളെ സുരക്ഷിതമാക്കുന്നതില്‍ 49-ല്‍ 44.52 പോയന്റും നെക്‌സോണിന് ലഭിച്ചിട്ടുണ്ട്. അപകടവേളയില്‍ മുന്‍സീറ്റിലെ യാത്രക്കാരുടെ തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങള്‍ക്ക് ഉയര്‍ന്ന സംരക്ഷണം വാഹനം ഉറപ്പാക്കുമെന്നാണ് ക്രാഷ് ടെസ്റ്റ് തെളിയിച്ചിരിക്കുന്നത്. മുന്‍നിരയിലെ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നുണ്ട്. മറ്റ് സീറ്റുകളിലെ യാത്രക്കാരുടെ സുരക്ഷയിലും ഈ വാഹനം വിട്ടുവീഴ്ച വരുത്തുന്നില്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നെക്‌സോണിന്റെ പുതിയ മോഡല്‍ ടാറ്റ വിപണിയില്‍ എത്തിച്ചത്. 118 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 108 ബി.എച്ച്.പി. പവറും 260 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ടാറ്റ നെക്സോണിലുണ്ട്. നിരവധി സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്.
Content Highlights: Tata nexon achieve five star rating in global NCAP crash test
Published: 16 Feb 2024, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented