
ഇന്ത്യയിലെ രണ്ട് വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും വാഹനം ഏറ്റവും സുരക്ഷിതമാക്കുന്നതിന് മത്സരിച്ചുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇരുകമ്പനികളില്‍ നിന്നും അടുത്തിടെ പുറത്തുവന്നിട്ടുള്ള വാഹനങ്ങളെല്ലാം സുരക്ഷയില്‍ അഞ്ച് സ്റ്റാര്‍ മിന്നിച്ചവയാണ്. മഹീന്ദ്രയുടെ എക്സ്.യു.വി.300, എക്സ്.യു.വി.700 എന്നീ വാഹനങ്ങള്‍ക്ക് പിന്നാലെ അടുത്തിടെ വിപണിയില്‍ എത്തിയ മഹീന്ദ്ര സ്കോര്‍പിയോ എന്നും സുരക്ഷയില്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്.
മുമ്പ് മഹീന്ദ്രയുടെ രണ്ട് വാഹനങ്ങള്‍ക്ക് ഈ റെക്കോഡ് ലഭിച്ചിട്ടുണ്ടെങ്കിലും 2022 ജൂലായിയില്‍ പുറത്തുവന്ന പുതിയ ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കുന്ന ആദ്യ ബോഡി ഓണ്‍ ഫ്രെയിം എസ്.യു.വി. എന്ന റെക്കോഡോടെയാണ് സ്കോര്‍പിയോ എന്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കുന്ന മൂന്നാമത്തെ വാഹനമാണിത്. ഥാര്‍, മരാസോ എന്നിവ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 34-ല്‍ 29.25 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 48-ല്‍ 28.94 പോയിന്റും നേടിയ ഈ വാഹനം യഥാക്രമം ഫൈവ് സ്റ്റാര്‍, ത്രീ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. ക്രാഷ് ടെസ്റ്റിന് പുറമെ, പുതിയ പ്രോട്ടോകോള്‍ അനുസരിച്ച് സൈഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ എന്നിവയും ഇത്തവണ പരീക്ഷിച്ചിരുന്നു. അപകടത്തില്‍ വാഹനത്തിലെ ഡ്രൈവറിന് യാത്രക്കാര്‍ക്കും നെഞ്ചിനും കഴുത്തിനുമുള്‍പ്പെടെ ഏറ്റവും മികച്ച സുരക്ഷയാണ് വാഹനം നല്‍കുന്നത്.
ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോം, ആറ് എയര്‍ബാഗ്, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റെക്ഷന്‍, ഇ.എസ്.സി, എ.ബി.എസ് വിത്ത് ഇ.ബി.ഡി, ഹിന് ഡിസെന്റ് കണ്ട്രോള്, ഹില്‍ ഹോള്‍ഡ് കണ്ട്രോള്, വെഹിക്കിള്‍ ഡൈനാമിക്സ് കണ്ട്രോള്, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, മുന്നിലും പിന്നിലും ക്യമാറയും സെന്‍സറുകളും തുടങ്ങി നിരവധി സുരക്ഷ സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്.
മോണോകോക്ക് രൂപത്തില്‍നിന്ന് പരമ്പരാഗത ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. അതിനാല്‍ സസ്പെന്ഷന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലീഫ് സ്പ്രിങ് സസ്പെന്ഷന് മാറ്റി പകരം ആധുനിക ഇന്റിപെന്‍ഡന്റ് സസ്പെന്‍ഷനാണ് പുതിയ 'സ്കോര്‍പിയോ എന്നി'ന് നല്‍കിയത്. മുമ്പ് നിരത്തുകളിലുള്ള സ്കോര്‍പിയോയുടെ പേര് മാത്രമാണ് ഈ വാഹനത്തിനായി എടുത്തിട്ടുള്ളതെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്.
2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണുള്ളത്. 4x4 സംവിധാനവും ഇതില്‍ നല്‍കുന്നുണ്ട്.
Content Highlights: Mahindra achieve five star rating in Global NCAP Crash Test, Vehicle Crash Test
Published: 16 Dec 2022, 02:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented