നിര്‍മാണ ചെലവിലുണ്ടാകുന്ന വര്‍ധനവ് കമ്പനിയുടെ ലാഭത്തെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ പസഞ്ചർ വാഹന നിരയിലെ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുന്നു. സെപ്റ്റംബർ ഒന്നാം തീയതി മുതൽ ടാറ്റയുടെ ഇലക്ട്രിക്, ഇന്റേണൽ കംമ്പസ്റ്റ്യൻ എൻജിൻ (ഐസിഇ) വാഹനങ്ങളുടെ വിലയിൽ മോഡലുകൾക്ക് അനുസരിച്ച് 25000 രൂപയുടെ വർധനവ് ഉണ്ടാകുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.
പണപ്പെരുപ്പം ഉണ്ടാക്കുന്ന സമ്മർദ്ദങ്ങളും നിർമാണ ചെലവിൽ ഉണ്ടാകുന്ന വർധനവുമാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ നിർമാതാക്കളെ നിർബന്ധിതരാക്കിയിരിക്കുന്നതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. ഇക്കാരണങ്ങളാൽ വിപണിയിലുണ്ടായിരിക്കുന്ന വെല്ലുവിളികളെ മറികടക്കാൻ ഈ വില വർധനവ് കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടാറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
2026-ൽ മാത്രം മൂന്നാം തവണയാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നത്. നിർമാണ ചെലവിലുണ്ടാകുന്ന വർധനവ് കമ്പനിയുടെ ലാഭത്തെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിൽ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ വില വർധനവ് സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായ ഇവി ബാറ്ററികൾക്ക് പത്ത് ശതമാനത്തോളം വില ഉയർന്നതായാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബറിലെ വില വർധനവിനുള്ള മറ്റൊരു പ്രധാന കാരണമായി ടാറ്റ മോട്ടോഴ്‌സ് പറയുന്നത് വിദേശനാണയ വിനിമയത്തിലുണ്ടാകുന്ന മാറ്റങ്ങളാണ്. ഉത്പാദന ചെലവ് ഉൾപ്പെടെയുള്ളവ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനായാണ് ഇതിന്റെ ചെറിയൊരു ശതമാനം ഉപയോക്താക്കളിലേക്ക് കൈമാറുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നു. മോഡൽ തിരിച്ചുള്ള വില വർധനവ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ടാറ്റ അറിയിക്കും.
Content Highlights: Tata Motors is increasing prices for all passenger and electric vehicles starting September 1., Price hike will be up to Rs 25,000 depending on the model., Reasons include rising manufacturing costs, inflation, and a 10% increase in EV battery prices in 2026., Foreign exchange fluctuations also contributed to the third price hike of the year.
Published: 24 Aug 2026, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented