വിന്‍ഡ്സര്‍ ഇ.വിയോട് നേരിട്ട് മത്സരിക്കാന്‍ ശേഷിയുള്ള വാഹനം ടാറ്റ നിര്‍മിച്ച് തുടങ്ങിയെന്നാണ് വിവരം.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ എന്ന ബഹുമതി ടാറ്റ മോട്ടോഴ്‌സിന് സ്വന്തമാണ്. എന്നാൽ, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന ഇലക്ട്രിക് വാഹനമെന്ന ക്രെഡിറ്റ് എംജി മോട്ടോഴ്‌സിന്റെ വിൻഡ്‌സർ ഇ.വി. എന്ന മോഡലിനാണ്. ഇലക്ട്രിക് വാഹന വിൽപ്പനയിലെ വിൻഡ്‌സറിന്റെ ഈ കുതിപ്പ് അവസാനിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് ടാറ്റ. ഇതിനായി വിൻഡ്‌സറിന്റെ സെഗ്മെന്റിലേക്ക് പുതിയൊരു വാഹനം എന്ന ആശയമാണ് ടാറ്റ നടപ്പാക്കുന്നത്.
വിൻഡ്‌സർ ഇ.വിയോട് നേരിട്ട് മത്സരിക്കാൻ ശേഷിയുള്ള വാഹനം ടാറ്റ നിർമിച്ച് തുടങ്ങിയെന്നാണ് വിവരം. കുനോ എന്ന കോഡ്‌നെയിമിൽ മിഡ്‌സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് ടാറ്റ പുതിയ ഇലക്ട്രിക് മോഡൽ നിർമിക്കുന്നതെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 2027-28 വർഷത്തിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ സ്ഥാനം നെക്‌സോൺ ഇ.വിക്കും സിയേറ ഇ.വിക്കും മധ്യത്തിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടാറ്റയുടെ ആക്ടി.ഇവി എന്ന ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലായിരിക്കും കുനോ എന്ന മോഡലും നിർമിക്കുക. വിൻഡ്‌സറിനോട് മത്സരിക്കുന്നതിനായി വിശാലമായ ക്യാബിൻ സ്‌പേസ് ഉറപ്പാക്കിയായിരിക്കും ടാറ്റയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ഒരുങ്ങുക. പ്രതിവർഷം കുനോയുടെ ഒരുലക്ഷം യൂണിറ്റുകൾ നിർമിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഈ വാഹനം കൂടി എത്തുന്നതോടെ ടാറ്റയുടെ മിഡ്‌സൈസ് ഇ.വി. ശ്രേണിയിൽ മൂന്ന് മോഡലുകളാകും.
മെക്കാനിക്കൽ സംവിധാനങ്ങൾ വെളിപ്പെടുത്താനുള്ള സ്റ്റേജിൽ ഈ വാഹനത്തിന്റെ നിർമാണം എത്തിയിട്ടില്ലെന്നാണ് സൂചന. എന്നാൽ, സിയേറ ഇ.വി, കർവ് ഇ.വി എന്നീ വാഹനങ്ങളുടെ ശ്രേണിയിലേക്ക് എത്തുന്ന മോഡലായതിനാൽ തന്നെ ഇവയിൽ നിന്നുള്ള ബാറ്ററി പാക്കുകളും ഇലക്ട്രിക് മോട്ടോറും കുനോയിൽ പ്രതീക്ഷിക്കാം. കർവ്, സിയേറ ഇ.വികളുടെ വിലയോട് ചേർന്ന് നിൽക്കുന്ന വിലയുമായിരിക്കും പുതിയ എസ്‌യുവിക്ക്.
55 കിലോമീറ്റർ ബാറ്ററി പാക്കുമായാണ് കർവ് പുറത്തിറക്കിയിരിക്കുന്നത്. 167 എച്ച്.പി. പവറും 215 എൻ.എം. ടോർക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോർ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഒറ്റത്തവണ ചാർജിൽ 502 കിലോമീറ്റർ റേഞ്ചാണ് ഈ വാഹനം നൽകുന്നത്. 65 കിലോവാട്ട്, 75 കിലോവാട്ട് ശേഷിയുള്ള രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ സിയേറ ഇ.വി. എത്തുന്നുണ്ട്. യഥാക്രമം 535 കിലോമീറ്ററും 665 കിലോമീറ്ററുമാണ് ഈ വാഹനം നൽകുന്ന റേഞ്ച്.
Content Highlights: Tata Motors is developing a new mid-size electric SUV under the codename 'Kuno'., The new EV is aimed directly at competing with the popular MG Windsor EV., It will be built on Tata's dedicated acti.ev platform, positioned between Nexon EV and Sierra EV., Expected to launch in the 2027-28 timeframe with a production target of one lakh units annually.
Published: 01 Nov 2026, 11:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented