ഹൈപ്പീരിയോണ്‍ പെട്രോള്‍ എന്ജിന് നല്കുന്ന ഇന്ധനക്ഷമത പരീക്ഷിക്കാനുള്ള ദൗത്യം ഹാരിയര്‍ എസ്‌യുവിക്കായിരുന്നു

ടാറ്റ മോട്ടോഴ്‌സിന്റെ അഭിമാന മോഡലുകളാണ് ഹാരിയറും സഫാരിയും. ഡീസൽ എൻജിന്റെ കരുത്തിൽ നിരത്തിൽ വിലസിയിരുന്ന ഈ വാഹനങ്ങളിലേക്ക് പെട്രോൾ എൻജിനും നൽകിയിരിക്കുകയാണ് നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ടാറ്റ മോട്ടോഴ്‌സ് സ്വന്തമായി വികസിപ്പിച്ച ഹൈപ്പീരിയോൺ പെട്രോൾ എൻജിനാണ് ഈ രണ്ട് വാഹനത്തിന്റെയും ഹൃദയമായി എത്തിയിരിക്കുന്നത്. ഈ വാഹനങ്ങളുടെ മൈലേജും പരമാവധി വേഗതയുമാണ് നിർമാതാക്കൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇരുവാഹനങ്ങളുടെയും ഉയർന്ന വേഗതയും പരമാവധി ഇന്ധനക്ഷമതയും പരീക്ഷിക്കുന്നതിനായി മധ്യപ്രദേശ് ഇൻഡോറിലെ നാട്രാക്‌സിലാണ് ഹാരിയറും സഫാരിയും ഓട്ടത്തിനിറങ്ങിയത്. 1.5 ലിറ്റർ ഹൈപ്പീരിയോൺ പെട്രോൾ എൻജിൻ കരുത്തേകുന്ന റെഡ് ഡാർക്ക് എഡിഷൻ സഫാരി എസ്‌യുവി നാട്രാക്‌സിൽ കൈവരിച്ച പരമാവധി വേഗത മണിക്കൂറിൽ 216 കിലോമീറ്ററാണെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഈ എൻജിന്റെ പ്രവർത്തന മികവായാണ് ഈ നേട്ടത്തെ വിശേഷിപ്പിക്കുന്നത്.
ഹൈപ്പീരിയോൺ പെട്രോൾ എൻജിൻ നൽകുന്ന ഇന്ധനക്ഷമത പരീക്ഷിക്കാനുള്ള ദൗത്യം ഹാരിയർ എസ്‌യുവിക്കായിരുന്നു. ട്രാക്കിലൂടെയുള്ള ഓട്ടത്തിൽ 25.9 കിലോമീറ്റർ മൈലേജാണ് ഈ വാഹനം കൈവരിച്ചത്. ഇതേ എൻജിൻ ഹൃദയമായി നൽകിയിട്ടുള്ള സഫാരിക്ക് 25 കിലോമീറ്റർ മൈലേജും നേടാനായി. ഇതേ ട്രാക്കിലാണ് ടാറ്റയുടെ ഏറ്റവും പുതിയ എസ്‌യുവി മോഡലായ സിയേറയുടെ പെട്രോൾ മോഡൽ 29 കിലോമീറ്ററിലധികം മൈലേജ് നേടിയതെന്ന് ടാറ്റ മോട്ടോഴ്‌സ് മുമ്പ് അറിയിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പെട്രോൾ എൻജിൻ കരുത്തേകുന്ന ഹാരിയർ, സഫാരി എസ്‌യുവികൾ വിപണിയിൽ എത്തിയത്. ഹൈപ്പീരിയോൺ എൻജിൻ എന്ന പേരിൽ ടാറ്റ മോട്ടോഴ്‌സ് വികസിപ്പിച്ചിട്ടുള്ള 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ വാഹനങ്ങളിൽ നൽകിയിരിക്കുന്നത്. 170 എച്ച്പി പവറും 280 എൻഎം ടോർക്കുമാണ് ഈ മോഡലുകളിലെ പെട്രോൾ എൻജിൻ ഉത്പാദിപ്പിക്കുന്ന പവർ. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
Content Highlights: Discover the new Tata Harrier & Safari petrol models! Experience exhilarating speeds over 210 Kmph & impressive mileage up to 26 Kmpl. Learn more now!
Published: 26 Dec 2025, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented