സീറ്റ് ബെല്‍റ്റ് സംബന്ധമായ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ച് വിളിച്ച് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ലിമിറ്റഡ്. ഫോക്‌സ്‌വാഗണ്‍ വെര്‍ടസ്, ടൈഗൂണ്‍ മോഡലുകളും സ്‌കോഡയുടെ കൈലാഖ്, കുഷാക്, സ്ലാവിയ എന്നീ വാഹനങ്ങളുമാണ് നിര്‍മാതാക്കള്‍ പരിശോധനയ്ക്കും തകരാര്‍ പരിഹരിക്കുന്നതിനുമായി തിരിച്ചുവിളിച്ചിരിക്കുന്നത്.
2021 ഡിസംബറിനും 2025 മെയ് മാസത്തിനുമിടയില്‍ നിര്‍മിച്ചിരിക്കുന്ന 1821 വാഹനങ്ങളിലാണ് സീറ്റ് ബെല്‍റ്റില്‍ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. സിയാം നല്‍കുന്ന വിവരം അനുസരിച്ച് ഈ കമ്പനികള്‍ സമാനമായ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ 47,235 വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. വാഹനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സീറ്റ് ബെല്‍റ്റുകളില്‍ തകരാര്‍ കണ്ടെത്തിയതെന്നാണ് വിവരം.
വാഹനങ്ങളുടെ പിന്‍വശത്തെ സീറ്റ് ബെല്‍റ്റ് അസംബ്ലിയുടെ മെറ്റല്‍ ബേസിലെ ഫ്രെയിമിന് പൊട്ടലുണ്ടാകാനുള്ള സാധ്യതയാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനുപുറമെ, സീറ്റ് ബെല്‍റ്റുകളില്‍ തെറ്റായ പാര്‍ട്‌സുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇവ മാറ്റി സ്ഥാപിക്കണമെന്നുമാണ് സിയാമിന് നല്‍കിയ വിശദീകരണത്തില്‍ വാഹന നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
സ്‌കോഡ കൈലാഖ്, കുഷാക്, സ്ലാവിയ എന്നീ മൂന്ന് മോഡലുകളുടെയും ചേര്‍ത്ത് 860 യൂണിറ്റുകളിലാണ് തകരാര്‍ സംശയിക്കുന്നത്. സമാനമായ പ്രശ്‌നം 961 ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വെര്‍ടസ് വാഹനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഫോക്‌സ്‌വാഗണ്‍ വാഹന നിരയിലേക്ക് അടുത്തിടെ എത്തിയ മറ്റ് മോഡലുകളില്‍ ഈ പ്രശ്‌നം ഉണ്ടായിട്ടില്ലെന്നുമാണ് വിവരം.
തകരാര്‍ പരിഹരിക്കുന്നതിനായി വാഹന നിര്‍മാതാക്കള്‍ ഉടമകളെ നേരിട്ട് ബന്ധപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, വാഹന ഉടമകള്‍ക്ക് സ്‌കോഡ ഇന്ത്യ റീകോള്‍, ഫോക്‌സ്‌വാഗണ്‍ ഇന്ത്യ റീകോള്‍ എന്നീ മൈക്രോ സൈറ്റുകളില്‍ ലോഗിന്‍ ചെയ്ത വാഹനത്തിന്റെ വിന്‍ നമ്പര്‍ നല്‍കി തകരാര്‍ കണ്ടെത്തിയിട്ടുള്ളവയില്‍ സ്വന്തം വാഹനമുണ്ടോയെന്ന് ഉറപ്പുവരുത്താനുമാകും.
Content Highlights: Skoda, Volkswagen Recall Vehicles in India Over Seat Belt Concerns
Published: 22 Jul 2025, 08:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented