ഐതിഹാസികമായ ഈ പേരിനെ തിരിച്ചെത്തിക്കാനൊരുങ്ങുകയാണ് ജീപ്പ് എന്ന വാഹന നിർമാതാക്കൾ.

ലോകത്തിന്റെ വാഹന ചരിത്രത്തിൽ തന്നെ മാറ്റി നിർത്താൻ കഴിയാത്ത നാമമാണ് ജീപ്പ് വില്ലീസ് എന്നത്. ഏറ്റവും പ്രശസ്തമായ ഓഫ് റോഡ് വാഹനം എന്ന് കൂടി വിശേഷിപ്പിക്കാൻ സാധിക്കുന്ന വില്ലീസ് ജീപ്പ് 1941-ൽ അമേരിക്കൻ സൈന്യത്തിന് വേണ്ടിയാണ് ആദ്യമായി ഒരുങ്ങുന്നത്. പിന്നീട് സാധാരണ ജനങ്ങളിലേക്കും എത്തിയ ഈ വാഹനം ഇന്ത്യയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐതിഹാസികമായ ഈ പേരിനെ തിരിച്ചെത്തിക്കാനൊരുങ്ങുകയാണ് ജീപ്പ് എന്ന വാഹന നിർമാതാക്കൾ.
2030-നുശേഷം
ജീപ്പ് നിർമിക്കുന്ന വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവികളിലൂടെ ഈ പേര് തിരിച്ചെത്തിക്കാനാണ് ജീപ്പ് ആലോചിക്കുന്നത്. യൂറോപ്യൻ വാഹന വിപണിയിൽ ഉൾപ്പെടെ ചൈനീസ് വാഹന നിർമാതാക്കൾ ഉയർത്തുന്ന ശക്തമായ മത്സരത്തെ അതിജീവിക്കാൻ കോംപാക്ട് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനാണ് ജീപ്പ് പദ്ധതിയൊരുക്കുന്നത്. ഇത്തരത്തിൽ ഒരുങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളിലേക്കായിരിക്കും വില്ലീസ് എന്ന പേര് നൽകുകയെന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
വില്ലീസ് എന്ന നാമം ജീപ്പ് ബ്രാൻഡിന്റെ സുപ്രധാന ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. വരും വർഷങ്ങളിലേക്കായി ഒരുക്കുന്ന നിരവധി പുതിയ പദ്ധതികളിൽ ഒന്നാണ് വില്ലീസ് എന്ന ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കുകയെന്നത്. വാഹന വിപണിയിൽ ചൈനയിൽ നിന്നുൾപ്പെടെയുള്ള എതിരാളികളെ പ്രതിരോധിക്കാൻ ജീപ്പിന്റെ കൈവശമുള്ള പ്രധാന ആയുധങ്ങളിൽ ഒന്ന് പാരമ്പര്യവും ഡി.എൻ.എയുമാണെന്നാണ് ജീപ്പ് യൂറോപ്പിന്റെ മേധാവി അഭിപ്രായപ്പെടുന്നത്.
അടുത്തിടെ ജീപ്പിന്റെ മാതൃകമ്പനിയായ സ്റ്റെല്ലാന്റിസ് പുറത്തുവിട്ട ഒരു ടീസർ ചിത്രത്തിൽ യഥാർഥ വില്ലീസ് എംബി മിലിട്ടറി ജീപ്പിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. ഈ വാഹനത്തിന്റെ പ്രതിബിംബമായി ക്ലോസ്ഡ് റൂഫും പിന്നിലെ ഡോറിൽ സ്‌പെയർ വീൽ നൽകിയിട്ടുള്ള ഒരു എസ്‌യുവിയും കാണാം. ചിത്രത്തിലെ ബോക്‌സിൽ നോട്ട് ഫ്രജൈൽ എന്ന് എഴുതിയിരിക്കുന്നതും കാണാം. ഓഫ് റോഡ് ശേഷിയുൾപ്പെടെ നൽകി എത്തുന്ന എസ്‌യുവിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് നിഗമനം.
വില്ലീസ് എന്ന പേരിന് ഒരു മടങ്ങിവരവ് ഉറപ്പ് നൽകുമ്പോഴും ഈ പേര് ഏത് വാഹനത്തിനായിരിക്കും നൽകുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നിർമാതാക്കൾ എടുത്തിട്ടില്ല. യൂറോപ്യൻ യൂണിയൻ നിർദേശിച്ചിട്ടുള്ള ഇ-കാർ നിയമങ്ങൾ പാലിക്കുന്ന മോഡലുകൾക്കായി സ്‌റ്റെല്ലാന്റിസ് വികസിപ്പിക്കുന്ന പുതിയ ഇ.വി. ആർക്കിടെക്ചറിൽ ഒരുങ്ങുന്ന വാഹനത്തിനായിരിക്കും ഈ പേര് നൽകാൻ സാധ്യത. സിട്രോൺ 2സി.വി. ഉൾപ്പെടെയുള്ള മോഡലുകളും ഈ പ്ലാറ്റ്‌ഫോമിലായിരിക്കും ഒരുങ്ങുക.
Content Highlights: Jeep is planning to revive the iconic 'Willys' name for a future vehicle., The legendary name is expected to be used for an affordable electric SUV after 2030., The move aims to counter intense competition from Chinese automakers in Europe., Stellantis teaser hints at an off-road capable, boxy compact SUV design.
Published: 20 Oct 2026, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented