
ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡയുടെ കോംപാക്ട് സെഡാന്‍ മോഡല്‍ റാപ്പിഡിന്റെ പുതിയ വേരിന്റ് അവതരിപ്പിച്ചു. റാപ്പിഡ് റൈഡര്‍ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 7.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. നിലവില്‍ നിരത്തിലുള്ള റാപ്പിഡില്‍ കൂടുതല്‍ അലങ്കാരങ്ങള്‍ നല്‍കിയാണ് റൈഡര്‍ പ്ലസ് എത്തിയിരിക്കുന്നത്.
ക്യാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, ടോഫി ബ്രൗണ്‍ എന്നീ നാല് നിറങ്ങളിലാണ് റൈഡര്‍ പ്ലസ് നിരത്തിലെത്തുന്നത്. വാഹനത്തെ കൂടുതല്‍ മോടിപിടിപ്പിക്കുന്നതിനായി ബ്ലാക്ക് ബി പില്ലറുകള്‍, സൈഡ് ഫോയിലുകള്‍, വിന്‍ഡോയില്‍ ക്രോമിയം ബോര്‍ഡര്‍, ഹാച്ച്‌ഡോര്‍ ഗാര്‍ണിഷ് എന്നിവയും നല്‍കിയിട്ടുണ്ട്.
ഡ്യുവല്‍ ടോണ്‍ നിറങ്ങളിലുള്ള ഇന്റീരിയറാണ് റൈഡര്‍ പ്ലസില്‍ നല്‍കിയിട്ടുള്ളത്. റാപ്പിഡ് ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള സ്‌കഫ് പ്ലേറ്റ്, ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും മറ്റ് കണക്ടിവിറ്റി ഫീച്ചറുകളുമുള്ള 6.5 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും റൈഡര്‍ പ്ലസിന്റെ അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു.
ബിഎസ്-6 നിലവാരത്തിലുള്ള 1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റാപ്പിഡ് റൈഡര്‍ പ്ലസിന് കരുത്തേകുന്നത്. ഇത് 109 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കുമേകും. ലിറ്ററിന് 18.97 കിലോമീറ്ററാണ് റൈഡര്‍ പ്ലസിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത. നിലവിലുള്ളതിനെക്കാള്‍ 23 ശതമാനം കൂടുതലാണിത്.
പാര്‍ക്ക്‌ട്രോണിക് റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, ആന്റി-ഗ്ലെയര്‍ ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, വിന്‍ഡ്‌സ്ട്രീന്‍ ഡീഫോഗര്‍, ഡ്യുവല്‍ എയര്‍ ബാഗ്, ആന്റിലോക്ക് ബ്രേക്കിങ് സംവിധാനം, ഫ്‌ളോട്ടിങ് കോഡ് സംവിധാനത്തോടെയുള്ള എന്‍ജിന്‍ ഇമ്മൊബിലൈസര്‍ തുടങ്ങിയവ സവിശേഷതകളും റൈഡര്‍ പ്ലസിലുണ്ട്.
Content Highlights: Skoda Rapid Rider Plus Variant Launched; Price Starts From 7.99 Lakhs
Published: 16 Jul 2020, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented