പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് സി.ബി.യു റൂട്ട് വഴിയായിരിക്കും ഒക്ടാവിയ ആര്‍എസ് ഇത്തവണയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക.

സ്‌കോഡ ഒക്ടാവിയ ആര്‍എസ് | Photo: Skoda India
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒക്ടാവിയ ആർഎസ് എന്ന പെർഫോമെൻസ് സെഡാനെ ഇന്ത്യയിലേക്ക് എത്തിക്കാനൊരുങ്ങുമ്പോൾ നിർമാതാക്കളായ സ്‌കോഡ പോലും ചിന്തിച്ചിട്ടുണ്ടാവില്ല, ഈ വാഹനം വന്നിറങ്ങുന്നത് സ്‌കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്കാണെന്ന്. ഇന്ത്യക്കായി അനുവദിച്ച 100 യൂണിറ്റും ബുക്കിങ് ആരംഭിച്ച് 20-ാം മിനിറ്റ് ആയപ്പോഴേക്കും വിറ്റുത്തീർത്താണ് വിജയത്തിലേക്ക് നടന്ന് കേറിയത്.
ഈ വിജയം രണ്ടാമത്തെ ബാച്ച് എത്തിക്കാൻ സ്‌കോഡയ്ക്ക് നൽകിയ പ്രചോദനം കുറച്ചൊന്നുമല്ല. എന്നാൽ, രണ്ടാമത്തെ ബാച്ച് എത്തുമെന്ന പ്രഖ്യാപനത്തിന് മാസങ്ങൾ ഏറെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ഈ വരുന്ന ഉത്സവ സീസണിന്റെ ഭാഗമായി ഒക്ടാവിയ ആർഎസ് വീണ്ടുമെത്തിക്കുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് സ്‌കോഡ. എന്നാൽ, ആദ്യ ബാച്ചിൽ 100 എണ്ണം എത്തിയിരുന്നെങ്കിൽ രണ്ടാമത്തെ ബാച്ചിൽ വെറും 50 യൂണിറ്റ് മാത്രമാണ് ഇന്ത്യക്കായി അനുവദിച്ചിരിക്കുന്നത്.
പൂർണമായും വിദേശത്ത് നിർമിച്ച് സി.ബി.യു റൂട്ട് വഴിയായിരിക്കും ഒക്ടാവിയ ആർഎസ് ഇത്തവണയും ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. ഒക്ടാവിയ ആർഎസിന്റെ കൂടുതൽ യൂണിറ്റുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെ അനുവദിച്ചവരെ കൂടാതെ ബാക്കിയാളുകളുമായും ഞങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്. അടുത്ത വർഷം ആദ്യം കൂടുതൽ കാറുകൾ എത്തിക്കാനുള്ള നീക്കങ്ങളിലാണെന്നും സ്‌കോഡ ഇന്ത്യ ബ്രാന്റ് ഡയറക്ടർ ആശിഷ് ഗുപ്തയെ ഉദ്ധരിച്ച് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സ്‌കോഡയുടെ കരുത്തുറ്റ EA888 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനുമായാണ് ഒക്ടാവിയ ആർഎസ് എത്തിയിരിക്കുന്നത്. ഇത് 265 എച്ച്.പി. പവറും 370 എൻ.എം. ടോർക്കുമേകും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ട്രാൻസ്മിഷൻ ഒരുക്കുന്ന ഈ വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 6.4 സെക്കന്റ് സമയം മതിയാകും. മണിക്കൂറിൽ 250 കിലോമീറ്ററാണ് പരമാവധി വേഗത.
കെട്ടിലും മട്ടിലും അടിമുടി പെർഫോമെൻസ് കാറിന്റെ ഭാവത്തിലാണ് സ്‌കോഡ ഒക്ടാവിയ ആർഎസ് ഒരുങ്ങിയിരിക്കുന്നത്. സ്പോർട്ടിയായ ഡിസൈനിലുള്ള ബമ്പറുകൾ, ആർഎസ് ബാഡ്ജിങ് പതിപ്പിച്ചിട്ടുള്ള ബട്ടർഫ്ളൈ ഗ്രില്ല്, 19 ഇഞ്ച് വലിപ്പമുള്ള എയറോ-ഒപ്റ്റിമൈസ്ഡ് അലോയി വീലുകൾ, ലിപ് സ്പോയിലർ, മാട്രിക്‌സ് എൽഇഡി ഹെഡ്ലാമ്പ്, ആംഗുലർ ഡേ ടൈം റണ്ണിങ് ലൈറ്റ്, ബൂട്ട് ലിപ് സ്‌പോയിലർ എന്നിങ്ങനെയാണ് ഈ വാഹനത്തിലെ ഡിസൈൻ സവിശേഷതകൾ.
സ്പോർട്സ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിങ്, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 13 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 11-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 360-ഡിഗ്രി ക്യാമറ, 3-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, മസാജ് ഫങ്ഷനോടുകൂടിയ പവേർഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ടെയിൽഗേറ്റ്, 10 എയർബാഗുകൾ, അഡാസ് സ്യൂട്ട് എന്നിങ്ങനെയാണ് ഒക്ടാവിയ ആർഎസിലെ മറ്റ് ഫീച്ചറുകൾ.
Content Highlights: First batch of 100 units sold out within 20 minutes of booking in India, Second batch limited to 50 units, arriving this festive season via CBU route, Powered by a 2.0-litre turbo petrol engine producing 265 HP and 370 Nm torque, Accelerates from 0-100 km/h in 6.4 seconds with a top speed of 250 km/h, Packed with premium features including ADAS, 13-inch infotainment, and 10 airbags
Published: 20 Aug 2026, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented