മെക്കാനിക്കലായി വരുത്തിയിട്ടുള്ള പുതുമകളും കരുത്തുമാണ് ഈ വാഹനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത.

ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡയിൽനിന്ന് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്ന രണ്ടാമത്തെ പെർഫോമെൻസ് വാഹനത്തിന്റെ വില പ്രഖ്യാപിച്ചു. സ്‌കോഡയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ കോഡിയാഖ് എസ്‌യുവിയെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള കോഡിയാഖ് ആർഎസ് എന്ന ഈ പെർഫോമെൻസ് എസ്‌യുവിക്ക് 66.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതായത് റെഗുലർ കോഡിയാഖിന്റെ ഉയർന്ന വകഭേദത്തെക്കാൾ 20 ലക്ഷം രൂപയോളം അധികമാണ് ആർഎസ് പതിപ്പിന്റെ വില.
പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തിക്കുന്ന ഈ വാഹനത്തിന്റെ 50 യൂണിറ്റ് മാത്രമാണ് ആദ്യബാച്ചിൽ ഇന്ത്യയിൽ എത്തുക. ജൂൺ 22-ന് ഈ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാൽ, ബുക്കിങ് വിൻഡോ തുറന്ന് ആറ് മിനിറ്റിനുള്ളിൽ തന്നെ ഈ 50 യൂണിറ്റ് വിറ്റഴിക്കുകയായിരുന്നു. കോഡിയാഖ് ആർഎസിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യൻ വിപണിയിൽ എത്തിക്കുമോയെന്ന കാര്യത്തിൽ നിർമാതാക്കൾ വ്യക്തത വരുത്തിയിട്ടുമില്ല.
മെക്കാനിക്കലായി വരുത്തിയിട്ടുള്ള പുതുമകളും കരുത്തുമാണ് ഈ വാഹനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. 265 എച്ച്പി പവറും 400 എൻഎം ടോർക്കുമേകുന്ന ഇ.എ.888 2.0 ലിറ്റർ ടിഎസ്ഐ എൻജിനാണ് കോഡിയാഖ് ആർഎസിന്റെ ഹൃദയം. ഫോർവീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് സംവിധാനമായിരിക്കും ഇതിലെ ട്രാൻസ്മിഷൻ. 6.3 സെക്കന്റിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 231 കിലോമീറ്ററാണ്.
റെഗുലർ കോഡിയാഖിനെ സ്‌പോർട്ടിയാക്കുന്നതിന് ആവശ്യമായ മാറ്റങ്ങളാണ് ഈ വാഹനത്തിന്റെ സ്‌റ്റൈലിങ്ങിൽ വരുത്തിയിരിക്കുന്നത്. ശ്രദ്ധേയമായ മാറ്റങ്ങൾ ആർഎസിൽ വരുത്തിയിട്ടുണ്ട്. സ്പോർട്ടി ഭാവമുള്ള ബമ്പർ, ബ്ലാക്ക് ഗ്രില്ല് വിത്ത് വൈഡ് എയർഡാം എന്നിവയാണ് മുന്നിലെ മാറ്റം. 20 ഇഞ്ച് അലോയി വീലുകളും ചുവപ്പണിഞ്ഞ ബ്രേക്ക് കാലിപ്പറുകളുമാണ് വശങ്ങളിലെ ആകർഷണം. വിആർഎസ് ബാഡ്ജിങ് ഒഴിച്ചുനിർത്തിയാൽ പിൻഭാഗം റെഗുലർ കോഡിയാഖിന് സമാനമാണ്.
കറുപ്പ്-ചുവപ്പ് എന്നീ നിറങ്ങൾ സംയോജിപ്പിച്ചാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് നിറത്തിനൊപ്പം റെഡ് ഇൻസേർട്ടുകളും സ്റ്റിച്ചിങ്ങുകളും ലൈറ്റുമെല്ലാമാണ് ഇതിലുള്ളത്. കട്ടിയിലുള്ള ബോൾസ്റ്റേഴ്സിനൊപ്പം ആർഎസ് ബാഡ്ജിങ്ങും പതിപ്പിച്ചാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ എന്നിവയാണ് അകത്തളത്തിലെ പ്രധാനപ്പെട്ട ഫീച്ചറുകൾ.
Content Highlights: Priced at ₹66.99 lakh (ex-showroom)., Powered by a 265HP 2.0L TSI engine with 400Nm torque., 0-100 kmph in 6.3 seconds with a top speed of 231 kmph., Limited first batch of 50 units sold out in 6 minutes., Features aggressive styling, 20-inch alloy wheels, and a sport-themed interior.
Published: 02 Jul 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented