അഡാസ് സംവിധാനത്തോടെ സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്ന ഏക മോഡലാണ് കോഡിയാഖ് എന്നതും ശ്രദ്ധേയമാണ്.

ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡയുടെ ഇന്ത്യയിലെ വാഹന നിരയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് കോഡിയാഖ് എസ്‌യുവി. 2025 ഏപ്രിൽ മാസത്തിലാണ് നിലവിൽ നിരത്തുകളിലുള്ള കോഡിയാഖ് അവതരിപ്പിക്കുന്നത്. 4x4 സംവിധാനം ഉൾപ്പെടെ നൽകി കരുത്തൻ വാഹനമായാണ് കോഡിയാഖ് എത്തിയതെങ്കിലും അഡാസിന്റെ അഭാവം വലിയ ആക്ഷേപങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അവതരിപ്പിച്ച് ഒരുവർഷത്തിനിപ്പുറം ഈ കുറവ് പരിഹരിച്ചിരിക്കുകയാണ് സ്‌കോഡ.
സ്‌കോഡ സ്വന്തമായി അഡാസ് സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും അത് യൂറോപ്യൻ റോഡ് കണ്ടീഷൻ അനുസരിച്ചിട്ടുള്ളതാണെന്നുമാണ് കഴിഞ്ഞ വർഷം കോഡിയാഖിന്റെ അവതരണ വേളയിൽ സ്‌കോഡ അധികൃതർ അറിയിച്ചത്. എന്നാൽ, ഇപ്പോൾ ഇന്ത്യൻ റോഡുകൾക്ക് ഇണങ്ങുന്ന തരത്തിലുള്ള അഡാസ് സംവിധാനത്തോടെയാണ് കോഡിയാഖ് എത്തിയിരിക്കുന്നതെന്നാണ് വിവരം. അഡാസ് സംവിധാനമുള്ള കോഡിയാഖിന്റെ വില വൈകാതെ പ്രഖ്യാപിക്കും.
ഏഴ് ഫീച്ചറുകൾ നൽകിയിട്ടുള്ള അഡാസ് സ്യൂട്ടാണ് കോഡിയാഖിൽ നൽകിയിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, അഡാപ്റ്റീവ് ഹെഡ്‌ലൈറ്റുകൾ, വാണിങ്ങിനൊപ്പം ബ്രേക്കിങ്ങും സാധ്യമാകുന്ന ഫ്രെണ്ട് അസിസ്റ്റൻസ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്‌പോട്ടും ലെയ്ൻ ചേഞ്ചിങ്ങും തിരിച്ചറിയാൻ സാധിക്കുന്ന സൈഡ് അസിസ്റ്റൻസ്, റിയർ ട്രാഫിക് അലേർട്ട്, എക്‌സിറ്റ് വാണിങ്ങ് സിസ്റ്റം തുടങ്ങിയവയാണ് കോഡിയാഖിലെ അഡാസ് ഫീച്ചറുകൾ.
അഡാസ് സംവിധാനത്തോടെ സ്‌കോഡ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്ന ഏക മോഡലാണ് കോഡിയാഖ് എന്നതും ശ്രദ്ധേയമാണ്. കോഡിയാഖ് സ്‌പോർട്ട്‌ലൈൻ, ഏറ്റവും ഉയർന്ന വേരിയന്റ് ആയ എൽ ആൻഡ് കെ എന്നീ പതിപ്പുകളിലാണ് അഡാസ് നൽകിയിരിക്കുന്നത്. കോഡിയാഖിന് ഒത്ത എതിരാളിയായി അടുത്തിടെ പുറത്തിറങ്ങിയ ഫോക്‌സ്‌വാഗൺ ടൈറോണിൽ അഡാസ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സ്‌കോഡ എസ്‌യുവിയിലും ഇത് നൽകുന്നത്.
സുരക്ഷ കാര്യക്ഷമമാക്കുന്നതിനുള്ള ഫീച്ചർ കൂട്ടിച്ചേർത്തതൊഴിച്ചാൽ വേറെ മാറ്റങ്ങളൊന്നും കോഡിയാഖിൽ നൽകിയിട്ടില്ല. 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 204 പിഎസ് പവറും 350 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഒരുക്കുന്നത്. 14 കിലോമീറ്റർ എന്ന ഈ ശ്രേണിയിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയാണ് കോഡിയാക് നൽകുന്നത്.
Content Highlights: Introduction of advanced 7-feature ADAS suite for Indian road conditions., Available in Sportline and L&K variants., Retains the powerful 2.0L TSI petrol engine with 204 PS., Competitive response to the Volkswagen Tayron., Focus on safety upgrades without mechanical changes.
Published: 11 May 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented