കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്ന പൂനെയിലെ സസൂണ്‍ ആശുപത്രിക്ക് ഒരു കോടി രൂപയുടെ ധനസഹായവുമായി സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളും തീവ്രപരിചരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമാണ് ധനസഹായം നല്‍കുന്നത്. 

To advertise here,

ഇതിനുപുറമെ, പൂനെ, ഔറംഗാബാദ്, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് 35000 ബോട്ടില്‍ സാനിറ്റൈസറും, ഔറംഗാബാദില്‍ 50,000 ഭക്ഷണപൊതികളും നല്‍കുമെന്ന് സ്‌കോഡ ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. ഈ കമ്പനികളുടെ ചാകനിലെ പ്ലാന്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡുകള്‍ ഒരുങ്ങുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ഫോഗ് തടയാന്‍ കഴിയുന്ന ഫെയ്‌സ് ഷീല്‍ഡുകളാണ് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ നിര്‍മിക്കുന്നത്. ഇത് സസൂണ്‍ ആശുപത്രി ഡീന്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്. ഫോഗ് തടയുന്നതിനാല്‍ തന്നെ ഐസിയുവിലും ഒപിയിലുമെല്ലാം ഈ ഷീല്‍ഡ് ഉപയോഗപ്പെടുത്താമെന്നും ഇത് അണുവിമുക്തമാക്കാനും സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 

കൊറോണയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ മൂലം സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് അല്ലാത്തവരെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമ്പനി കൊറോണ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്.

Content Highlights: Skoda Auto Volkswagen Donates One Crore Rupees To Pune Hospital