
ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി കേരളത്തിലെ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ റെനോ. ഓഗസ്റ്റ് അഞ്ച് മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ഓഫറില്‍ വാഹനങ്ങള്‍ക്ക് വമ്പന്‍ വിലക്കുറവിനൊപ്പം പ്രത്യേകം സമ്മാനങ്ങളും നല്‍കിയാണ് ആഘോഷത്തിന് പകിട്ടേകുന്നത്. റെനോ ഇന്ത്യയുടെ വാഹനനിരയിലെ എല്ലാ വാഹനങ്ങള്‍ക്കുമായാണ് നിര്‍മാതാക്കള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
റെനോയുടെ എന്‍ട്രി ലെവല്‍ വാഹനമായ ക്വിഡ് ശ്രേണിയിലെ വാഹനങ്ങള്‍ക്ക് 35,000 രൂപ വരെയും എം.പി.വി. മോഡലായ ട്രൈബറിന് 45,000 രൂപയുടെയും ഇളവാണ് ഓഫറുകളിലെ ഹൈലൈറ്റ്. ഇവയ്ക്ക് പുറമെ, പഴയ കാറുകള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ റെനോ വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ക്കായും പ്രത്യേക ആനുകൂല്യം ഒരുക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോര്‍പറേറ്റ് മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കുമായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നിവയുള്‍പ്പെടെയുള്ള റെനോ കാറുകളുടെ ഉപയോക്താക്കള്‍ക്ക് 65000 രൂപ വരെയുള്ള ലോയല്‍റ്റി ഓഫറും ഓണത്തിന്റെ ഭാഗമായി കമ്പനി ഒരുക്കുന്നുണ്ട്. കോംപ്ലിമെന്ററി മെയിന്റനന്‍സ്, 3.99 ശതമാനം എന്ന പ്രത്യേക പലിശ നിരക്ക്, ക്യാഫ് ഓഫറുകള്‍ എന്നിങ്ങനെയാണ് ഈ ആനുകൂല്യങ്ങള്‍. മികച്ച വില്‍പ്പനാനന്തര സേവനങ്ങള്‍, ആക്‌സസറികള്‍, എ.എം.സി. ഈസി കെയര്‍ പാക്കേജ് എന്നിവയ്ക്കും പ്രത്യേക നിരക്കാണ് ഈടാക്കുന്നത്.
അടുത്തിടെ വിപണിയില്‍ എത്തിയ കൈഗര്‍ എം.വൈ.22, ട്രൈബര്‍, ക്വിഡ് എന്നീ മൂന്ന് മോഡലുകളാണ് റെനോയുടെ വാഹനനിരയിലുള്ളത്. കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫോര്‍ സ്റ്റാര്‍ സേഫ്റ്റ് റേറ്റിങ്ങ്, പുതിയ നിറങ്ങളും പുത്തന്‍ ഫീച്ചറുകളുമായാണ് പുതിയ കൈഗര്‍ എത്തിയിട്ടുള്ളത്. അതേസമയം, റെനോയുടെ എന്‍ട്രി ലെവല്‍ വാഹനമായ ക്വിഡിന് നാല് ലക്ഷം യൂണിറ്റിന്റെ വില്‍പ്പന സ്വന്തമാക്കി വലിയ കുതിപ്പാണ് സ്വന്തമാക്കിയിട്ടുള്ളത്.
Content Highlights: Renault India announce special onam offer for kerala customers, Kiwd, Triber, KIger
Published: 08 Aug 2022, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented