
വൈദ്യുത വാഹനങ്ങളുള്‍പ്പെടെ ആഭ്യന്തര, അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി ആറ് വാഹനങ്ങളുടെ നിര്‍മാണത്തിനായി തയ്യാറെടുത്ത് റെനോയും നിസ്സാനും. രണ്ടു കമ്പനികള്‍ക്കും വേണ്ടി മൂന്നു മോഡലുകള്‍ വീതം ആകെ ആറു പുതിയ മോഡലുകളാണ് ചെന്നൈയില്‍ രൂപകല്പന ചെയ്തു നിര്‍മിക്കുക.
നാലു പുതിയ സി-സെഗ്മെന്റ് എസ്.യു.വി.കള്‍, രണ്ടു പുതിയ എ-സെഗ്മെന്റ് വൈദ്യുത വാഹനങ്ങള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. റെനോയുടെയും നിസ്സാന്റെയും ഇന്ത്യയിലെ ആദ്യ വൈദ്യുത വാഹനങ്ങളായിരിക്കും ഇത്. 5,300 കോടി രൂപയുടെ പ്രാരംഭ നിക്ഷേപമാണ് ഇതിനായി നടത്തുക.
ഇരുകമ്പനികളും തമ്മിലുള്ള സഹകരണ ധാരണയനുസരിച്ച് നിസ്സാനിലുള്ള ഓഹരി പങ്കാളിത്തം റെനോ നിലവിലെ 43 ശതമാനത്തില്‍നിന്ന് 15 ശതമാനമായി കുറയ്ക്കും. റെനോയുടെ വൈദ്യുതവാഹന കമ്പനിയില്‍ നിസ്സാന്‍ നിക്ഷേപം നടത്തും.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കായി നാല് എസ്.യു.വി.കളും രണ്ട് വൈദ്യുതവാഹനങ്ങളുമാണ് ഇരു കമ്പനികളും ചേര്‍ന്ന് രൂപകല്പന ചെയ്യുക. ചെന്നൈയിലെ റെനോ നിസ്സാന്‍ ടെക്നോളജി ആന്‍ഡ് ബിസിനസ് സെന്ററില്‍ 2,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.
Content Highlights: Renault and Nissan invest 5300 crore rupees to develop six vehicle including two Electric car
Published: 15 Feb 2023, 10:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented