നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന് വാഹനത്തില്‍ ഘടിപ്പിച്ച നല്‍കുന്ന സിഎന്‍ജി കിറ്റിന് 72000 രൂപയാണ് വില വരുന്നത്.

നിസാന്‍ മാഗ്നൈറ്റ് എസ്‌യുവി | Photo: Nissan India
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാനെ ഇന്ത്യന്‍ നിരത്തുകളില്‍ പിടിച്ചുനിര്‍ത്തുന്നത് മാഗ്‌നൈറ്റ് എന്ന കോംപാക്ട് എസ്‌യുവി മോഡലാണ്. പെട്രോള്‍-സിഎന്‍ജി എന്‍ജിന്‍ കരുത്തുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. പെട്രോള്‍ മോഡലിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നുണ്ടെങ്കിലും സിഎന്‍ജി മോഡലിനൊപ്പം ഓട്ടോമാറ്റിക് എന്ന അപൂര്‍വ്വതയും മാഗ്‌നൈറ്റ് എസ്‌യുവിയില്‍ കൊണ്ടുവന്നിരിക്കുകയാണ് നിസാന്‍.
1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മോഡലിലെ എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പതിപ്പിലാണ് ഇപ്പോള്‍ നിസാന്‍ സിഎന്‍ജി കിറ്റ് നല്‍കി തുടങ്ങിയിരിക്കുന്നത്. നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന് വാഹനത്തില്‍ ഘടിപ്പിച്ച നല്‍കുന്ന സിഎന്‍ജി കിറ്റിന് 72000 രൂപയാണ് വില വരുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 6.89 ലക്ഷം രൂപ മുതല്‍ 9.70 ലക്ഷം രൂപ വരെയാണ് മാഗ്‌നൈറ്റ് എസ്‌യുവികളുടെ എക്‌സ്‌ഷോറൂം വില വരുന്നത്.
രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ സിഎന്‍ജി മോഡല്‍ എത്തുന്നതിനൊപ്പം തന്നെ പെട്രോള്‍ മോഡലുകളിലെ ഫ്യുവല്‍ ഫില്ലിങ് ലിഡ്ഡിനുള്ളില്‍ തന്നെ സിഎന്‍ജി നിറയ്ക്കുന്നതിനുള്ള ഫില്ലിങ് വാല്‍വും നല്‍കുന്നുണ്ടെന്നാണ് ഈ വാഹനത്തിന്റെ മാറ്റങ്ങളിലൊന്ന്. മുമ്പ് എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് തുറന്നായിരുന്നു സിഎന്‍ജി നിറയ്‌ക്കേണ്ടിയിരുന്നത്. മാഗ്‌നൈറ്റിന്റെ സിഎന്‍ജി മോഡലിന് മൂന്ന് വര്‍ഷവും ഒരുലക്ഷം കിലോമീറ്ററുമാണ് വാറണ്ടി നല്‍കുന്നത്.
നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയ വാഹനമാണ് മാഗ്നൈറ്റ്. 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ എന്‍.എ. പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലുമാണ് മാഗ്‌നൈറ്റ് എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി, എ.എം.ടി. എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും ഈ വാഹനം എത്തുന്നുണ്ട്.
Content Highlights: Nissan Magnite CNG now available with AMT automatic gearbox. Compact SUV offers CNG filling inside fuel lid. Ex-showroom price starts at ₹6.89 Lakh.
Published: 16 Oct 2025, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented