ഇന്ത്യന്‍ വാഹന വിപണിയിലെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റില്‍ വരുന്ന എസ്‌യുവിയെന്ന സവിശേഷതയോടെയാണ് മജസ്റ്റര്‍ എത്തിയിരിക്കുന്നത്.

എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ മജസ്റ്റർ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു. ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെരിഡിയൻ, ഫോക്‌സ്‌വാഗൺ ടൈറോൺ, സ്‌കോഡ കോഡിയാക് തുടങ്ങിയ എസ്‌യുവികളുമായി മത്സരിക്കാനെത്തിയ ഈ വാഹനത്തിന് 40.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. 44.99 ലക്ഷം രൂപയാണ് മജസ്റ്ററിന്റെ 4x4 പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.
ഇന്ത്യൻ വാഹന വിപണിയിലെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റിൽ വരുന്ന എസ്‌യുവിയെന്ന സവിശേഷതയോടെയാണ് മജസ്റ്റർ എത്തിയിരിക്കുന്നത്. ബോൾഡ് എസ്‌യുവി ഭാവമാണ് മജസ്റ്ററിനുള്ളത്. മാട്രിക്‌സ് സ്റ്റൈൽ ഗ്രില്ല്, വെർട്ടിക്കിളായും ഹൊറിസോണ്ടലായും നൽകിയിരിക്കുന്ന എൽഇഡി ഡിആർഎൽ ഹെഡ്‌ലാന്പ്, സ്‌കിഡ് പ്ലേറ്റ്, മസ്‌കുലർ ബമ്പർ, എസ്യുവി ഭാവത്തിന് പൂർണതയേകുന്ന ബോണറ്റ് എന്നിങ്ങനെ നീളുന്നതാണ് ഈ വാഹനത്തിന്റെ മുഖഭാവത്തിന് അഴകേകുന്ന ഘടകങ്ങൾ.
ഡയമണ്ട് കട്ട് ഫൈവ് സ്പോക് 19 ഇഞ്ച് അലോയ് വീലുകൾ, രണ്ട് എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഗ്ലോസിബ്ലാക് പ്ലാസ്റ്റിക് റിമ്മിലെ മോറിസ് ഗാരേജ് ബാഡ്ജിങ്, സിൽവർ സ്‌കിഡ് പ്ലേറ്റ് നൽകിയ റിയർ ബമ്പർ, ഇരട്ട എക്സഹോസ്റ്റ് ഔട്ട്ലറ്റുകൾ എന്നിവാണ് പുറംമോടി കൂട്ടുന്നത്. എംജി മോട്ടോഴ്‌സ് മുമ്പ് പ്രദർശനത്തിന് എത്തിച്ചിട്ടുള്ള ഫുൾ സൈസ് എസ്യുവി മോഡലായ മാക്‌സസ് ഡി90 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.
വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ലേ, വയർലസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, ഹീറ്റഡ്- കൂൾഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവർ സീറ്റ്, ത്രീസോൺ ക്ലൈമറ്റ് കൺട്രോൾ, 12 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയാണ് ഇന്റീരിയറിലുള്ളത്. 360 ഡിഗ്രി ക്യാമറ, പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 അഡാസ് ഫീച്ചറുകൾ എന്നിവയാണ് ഇതിൽ സുരക്ഷയൊരുക്കുന്നത്.
2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ ടർബോ ഡീസൽ എൻജിനാണ് മജസ്റ്റർ എന്ന എസ്‌യുവിക്ക് കരുത്തേകുന്നത്. ഇത് 216 എച്ച്പി പവറും 479 എൻഎം ടോർക്കുമായിരിക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് മജസ്റ്ററിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾപ്പെടെയുള്ളവയും മജസ്റ്ററിന്റെ കരുത്ത് വർധിപ്പിക്കും. ഓഫ് റോഡ് യാത്രകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മൂന്ന് ഡിഫറൻഷ്യൽ ലോക്കും ഇതിലുണ്ട്.
Content Highlights: Launched as India's first D-plus segment SUV starting at ₹40.99 lakh., Powered by a 2.0L twin-turbo diesel engine producing 216 HP and 479 Nm torque., Equipped with Level 2 ADAS, 360-degree camera, and 12-speaker audio system., Features 8-speed automatic transmission with 4x4 and three differential locks for off-roading., Inspired by the Maxus D90 design language.
Published: 27 May 2026, 02:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented