മെക്കാനിക്കല്‍ സവിശേഷതയാണ് എംജിയുടെ ഈ വാഹനത്തെ വേറിട്ട് നിര്‍ത്തുന്നത്.

ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിന്റെ വാഹനനിരയിലെ ആദ്യത്തെ ഹൈബ്രിഡ് എസ്‌യുവി മോഡലായ ഹെക്ടർ ടോമഹോക് പിഎച്ച്ഇവി ഇന്ത്യയിൽ അവതരിപ്പിച്ചു. എംജി മോട്ടോഴ്‌സ് വികസിപ്പിച്ച അഡാപ്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ള ഈ വാഹനത്തിന് 25.70 ലക്ഷം രൂപയാണ് പ്രാരംഭവിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന വേരിയന്റിന് 27.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.
ഇന്ത്യയിലെ ഏറ്റവും കുടുതൽ ഇന്ധനക്ഷമക വാഗ്ദാനം ചെയ്യുന്ന ഹൈബ്രിഡ് മോഡലായാണ് ഹെക്ടർ ടോമഹോക്കിനെ നിർമാതാക്കൾ വിശേഷിപ്പിക്കുന്നത്. പ്ലഗ് ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് 115 കിലോ മീറ്ററിന്റെ ഇലക്ട്രിക് ഓൺലി റേഞ്ചാണ് ഉറപ്പ് നൽകുന്നത്. പെട്രോൾ-ഹൈബ്രിഡ് കംമ്പെയ്ൻഡ് മൈലേജ് 40 കിലോ മീറ്റർ വരെ ലഭിക്കുമെന്നും ഫുൾ ടാങ്ക് പെട്രോൾ, ഫുൾ ചാർജ് എന്നിവയിൽ 1,100 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നും എംജി അവകാശപ്പെടുന്നു.
ഈ വാഹനവും എംജി മോട്ടോഴ്‌സ് ബാസ് സ്‌കീമിൽ ലഭ്യമാക്കുന്നുണ്ട്. 21.79 ലക്ഷം രൂപയാണ് ബാസ് അടിസ്ഥാനത്തിൽ ഹെക്ടർ ടോമഹോക് ഹൈബ്രിഡിന്റെ എക്‌സ്‌ഷോറൂം വില. കിലോ മീറ്ററിന് 3.20 രൂപ എന്ന നിരത്തിലാണ് ബാറ്ററി വാടക ഈടാക്കുക. എംജിയുടെ ഈ ഹൈബ്രിഡ് എസ്‌യുവിയുടെ ബുക്കിങ് അവതരണ ദിവസം തന്നെയായ ഓഗസ്റ്റ് 26-ന് തുറക്കുമെന്നും വിതരണം നവംബർ മാസത്തിലായിരിക്കും ആരംഭിക്കുകയെന്നുമാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
മെക്കാനിക്കൽ സവിശേഷതയാണ് എംജിയുടെ ഈ വാഹനത്തെ വേറിട്ട് നിർത്തുന്നത്. 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എൻജിനൊപ്പം 20.5 കിലോ വാട്ട് അവർ ശേഷിയുള്ള ബാറ്ററി പാക്കും പെർമനന്റ് മാഗ്‌നെറ്റ് ഇലക്ട്രിക് മോട്ടോറുമാണ് ഇതിൽ നൽകിയിരിക്കുന്നത്. പെട്രോൾ എൻജിൻ 102 എച്ച്പി പവറും 125 എൻഎം ടോർക്കുമേകുമ്പോൾ ഇലക്ട്രിക് മോട്ടോർ 201 എച്ച്പി പവറും 237 എൻഎം ടോർക്കുമാണ് നൽകുന്നത്.
ഇ-ക്ലെച്ച് സംവിധാനത്തിനൊപ്പം ഹൈബ്രിഡ് ട്രാൻസ്മിഷൻ സംവിധാനമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറിൽ മാത്രമോടുന്ന പ്യുവർ ഇ.വി, എൻജിൻ ബാറ്ററിയിൽ ചാർജ് എത്തിക്കുകയും ഇലക്ട്രിക് മോട്ടോർ വീലിനെ ചലിപ്പിക്കുകയും ചെയ്യുന്ന സീരീസ് ഹൈബ്രിഡ്, ഇലക്ട്രിക് മോട്ടോറും എൻജിനും ചേർന്ന് വാഹനത്തിന് കുതിപ്പേകുന്ന പാരലൽ ഹൈബ്രിഡ്, എൻജിൻ നേരിട്ട് വീലിലേക്ക് കരുത്ത് എത്തിക്കുന്ന എൻജിൻ ഡയറക്ട് ഡ്രൈവ് എന്നീ നാല് മോഡലുകളും ഹെക്ടർ ടോമഹോക് ഹൈബ്രിഡിലുണ്ട്.
രൂപത്തിലും ഫീച്ചറുകളിലും ഹെക്ടർ ടോമഹോക് ഇ.വിക്ക് സമാനമായാണ് ഹൈബ്രിഡ് പതിപ്പും എത്തിയിരിക്കുന്നത്. എന്നാൽ, റെഗുലർ വാഹനങ്ങളെ പോലെ ഗ്രില്ല്, എയർ ഇൻ ടേക്ക് പോലെയുള്ള സംവിധാനങ്ങൾ ഇതിലുണ്ട്. ക്രോമിയം ബിറ്റുകൾ പതിപ്പിച്ചിട്ടുള്ള വലിയ ഗ്രില്ലാണ് ഇതിലുള്ളത്. ഇതിനായി ബംമ്പറിന്റെ ഡിസൈനിൽ നേരിയ മാറ്റം വരുത്തിയിട്ടുള്ള ലൈറ്റുകളും അലോയി വീൽ തുടങ്ങിയവയും അകത്തളത്തിലെ ഫീച്ചറുകളും ഇലക്ട്രിക് പതിപ്പിൽ നിന്നുള്ളതാണ്.
Content Highlights: JSW MG Motor launched the Hector Tomahawk PHEV starting at Rs 25.70 lakh., Offers a combined range of 1100 km on a full tank and full charge., Delivers an electric-only range of 115 km and 40 kmpl fuel efficiency., Available under MG's BaaS (Battery-as-a-Service) scheme starting at Rs 21.79 lakh with battery rental of Rs 3.20/km., Bookings open on August 26 with deliveries starting in November.
Published: 26 Aug 2026, 03:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented