ആഡംബര വാഹനങ്ങളിലെ അതികായരായ മെഴ്‌സിഡീസ് ബെൻസ് ഇന്ത്യൻ നിരത്തിലുള്ള വിവിധ മോഡലുകൾ തിരിച്ചുവിളിച്ചെന്ന് റിപ്പോർട്ട്. EQS സെഡാൻ, GLC, AMG SL 55, S-ക്ലാസ് മോഡലുകളാണ് തീപ്പിടുത്ത സാധ്യതയെത്തുടർന്ന് തിരിച്ചുവിളിക്കാൻ കമ്പനി തയ്യാറായത് എന്ന് ഓട്ടോ കാർ ഇന്ത്യ റിപ്പോർട്ടു ചെയ്തു.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) പ്രകാരം ആകെ 30 യൂണിറ്റുകളെയാണ് തകരാർ ബാധിച്ചത്. ഈ വർഷം ഇത് ആറാം തവണയാണ് മെഴ്‌സിഡീസ് തങ്ങളുടെ വാഹനങ്ങൾ തിരികെവിളിക്കുന്നത്. ഈ ആഴ്ച മാത്രം ഏകദേശം 93,000 മെഴ്‌സിഡീസ് മോഡലുകൾ യുഎസിൽ തിരിച്ചുവിളിച്ചെന്നാണ് റിപ്പോർട്ട്.
SIAM-ന്റെ വെബ്സൈറ്റിൽ പറയുന്നതിങ്ങനെ:
വാഹനത്തിൽ ഫ്യൂസ് ബോക്സുകൾ ശരിയായി പുനഃക്രമീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി, ഫ്യൂസുമായി ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനങ്ങൾ തകരാറിലായേക്കാം. യാതൊരു മുന്നറിയിപ്പും കൂടാതെ വാഹനം നിന്നുപോകാം.
കൂടാതെ എയർബാഗ് ഉൾപ്പടെയുള്ള റെസ്‌ട്രെയിന്റ് ഫങ്ഷനുകളോ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോ തകരാറിലായേക്കാം. ഇത് കൂട്ടിയിടിയുടേയും പരിക്കുകളുടെയും സാധ്യത വർധിപ്പിക്കുന്നു. അത്തരം പ്രത്യേക സാഹചര്യങ്ങളിൽ വാഹനത്തിൽ താപ സംബന്ധമായ അപകടമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഈ പ്രശ്നം ആകെ 16 EQS സെഡാനുകളെയാണ് ബാധിച്ചത്. ഒൻപത് S-ക്ലാസ് (മേബാക്ക് ഉൾപ്പെടെ), മൂന്ന് GLC-കൾ, രണ്ട് AMG SL-കൾ എന്നിവയിലും തകരാർ കണ്ടെത്തി. പതിവുപോലെ, തകരാർ സംഭവിച്ച വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് നിശ്ചയിച്ചശേഷം പ്രശ്നം സൗജന്യമായി മെഴ്‌സിഡീസ് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സമാനമായ തീപിടുത്ത സാധ്യതയെ തുടർന്ന് ഈ വർഷം മാർച്ച് 12, 29 തീയതികളിലും വാഹനങ്ങൾ കമ്പനി തിരിച്ചുവിളിച്ചിരുന്നു.
Content Highlights: Mercedes recalls different modes India over fire risk
Published: 19 Jun 2025, 08:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented