2026 ജനുവരി മുതല് കമ്പനി രാജ്യത്ത് വിറ്റ എല്ലാ കാറുകളും ഇ25 ഇന്ധനം ഉപയോഗിക്കാവുന്നവയാണ്.

കൊച്ചി: 'വണ്ടി ബെൻസാണോ?' ഈ ഒറ്റചോദ്യത്തിൽ ഉദിക്കുന്ന ആശ്ചര്യത്തിൽ ഒളിച്ചിരിപ്പുണ്ട് മെഴ്‌സിഡീസ് ബെൻസിന് കേരളത്തിലുള്ള താരപരിവേഷം. മെഴ്സിഡീസ് ബെൻസ് എന്ന ജർമൻ ആഡംബര വാഹന ബ്രാൻഡിനെ 'ബെൻസ്' എന്ന ചുരുക്കപ്പേരിൽ സ്വീകരിച്ച കേരളവിപണിയെക്കുറിച്ച് മെഴ്സിഡീസ് ബെൻസ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മലയാളിയുമായ സന്തോഷ് അയ്യർ സംസാരിക്കുന്നു.
കേരളം പ്രധാനം
രാജ്യമൊട്ടാകെ നടക്കുന്ന വിൽപ്പനയുടെ നാല് ശതമാനം വരെ കേരളത്തിന്റെ വിഹിതമാണ്. ഇ.വി. വിൽപ്പനയുടെ കണക്കുകൾ പറഞ്ഞാൽ കേരളത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാകും. സംസ്ഥാനത്ത് വിൽപ്പനയുടെ 18 ശതമാനം ഇ.വി.കളാണ്. ഇന്ത്യൻ ശരാശരിയാകട്ടെ 14 ശതമാനവും.
ഒറ്റദിവസം 50 ബെൻസുകൾ
തിങ്കളാഴ്ച മാത്രം കേരളമൊട്ടാകെ 50 വാഹനങ്ങളാണ് വിതരണം ചെയ്തത്. അതായത് ഒറ്റദിവസം 50 കോടിയുടെ വിൽപ്പന. കൊച്ചിയിൽനടന്ന ചടങ്ങിൽ മാത്രം ജി-വാഗൺ അടക്കമുള്ള പത്ത് വാഹനങ്ങൾ കൈമാറി. ഈ മാസം 100 കാറുകൾ വരെ ഉപഭോക്താക്കളിലെത്തിക്കാൻ സാധിച്ചേക്കും. ഓണം പ്രമാണിച്ച് ഒക്ടോബർ വരെ നടത്തുന്ന 'ഡ്രീം ഡെയ്സ്' കാംപെയ്‌നിന്റെ ഭാഗമായി പലിശ നിരക്ക് 6.99 ശതമാനമായി കുറച്ചിട്ടുണ്ടെന്നും സന്തോഷ് അയ്യർ പറഞ്ഞു.
ഇനി ഇ.എം.ഐ. കാലം
ബെൻസ് എന്ന ആഡംബരം സ്വന്തമാക്കാൻ ഒരുങ്ങുന്നവർക്കായി കമ്പനി 'അജിലിറ്റി' എന്ന സാമ്പത്തിക ആനുകൂല്യ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. പദ്ധതിവഴി കാറിന്റെ വിലയുടെയും ഇ.എം.ഐ.യുടെയും 50 ശതമാനം മാത്രം ഉപഭോക്താവ് നൽകിയാൽ മതിയാകും. നാല് വർഷത്തിന് ശേഷം വാഹനം തിരികെ നൽകി പുതിയ മെഴ്‌സിഡസ് ബെൻസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുമാകും.
ഇ25 ഇന്ധനക്ഷമത
2026 ജനുവരി മുതൽ കമ്പനി രാജ്യത്ത് വിറ്റ എല്ലാ കാറുകളും ഇ25 ഇന്ധനം ഉപയോഗിക്കാവുന്നവയാണ്. അതിനാൽ ഇന്ധനത്തിലെ എഥനോൾ മിശ്രണം ബെൻസ് ഉപഭോക്താക്കൾക്ക് പ്രശ്നമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Mercedes-Benz achieved 50 crore sales in Kerala in a single day by delivering 50 vehicles., Kerala contributes 4% to national sales and leads with an 18% EV adoption rate., Special 'Dream Days' campaign offers low interest rates and flexible 'Agility' EMI plans., All Mercedes cars will support E25 fuel starting January 2026.
Published: 25 Aug 2026, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented