അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും മാർച്ച് ആറിനായിരുന്നു 15-ാം വിവാഹ വാർഷികം ആഘോഷിച്ചത്. പരസ്പരം ആശംസകൾ നേർന്നുകൊണ്ട് ദമ്പതിമാർ സോഷ്യൽ മീഡിയയിൽ പ്രണയ സന്ദേശങ്ങൾ പങ്കിട്ടതും വൈറലായിരുന്നു. ഇപ്പോൾ എക്സിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ, വിവാഹവാർഷിക ദിനത്തിൽ അല്ലു തന്റെ ഭാര്യക്ക് ഒരു ആഡംബര കാർ സമ്മാനിക്കുന്നതായി കാണാം.

To advertise here,

‘ടീം അല്ലു അർജുൻ’ എക്സിൽ പങ്കുവെച്ച വീഡിയോയിൽ, താരത്തിന്റെ വീട്ടിലെ ഗാരേജിൽ മനോഹരമായി അലങ്കരിച്ച കറുപ്പ് നിറത്തിലുള്ള മെഴ്‌സിഡീസിന്റെ AMG CLE 53 കാർ കാണാം. അല്ലു സ്നേഹയ്ക്ക് കാറിന്റെ താക്കോൽ കൈമാറുന്നതും ദൃശ്യങ്ങളിലുണ്ട്.

താരത്തിന്റെ പിതാവ് അല്ലു അരവിന്ദ്, മക്കളായ അയാനും അർഹയും സന്തോഷനിമിഷത്തിൽ പങ്കാളികളായി. സ്നേഹയ്ക്ക് അല്ലു നൽകിയ ഈ സർപ്രൈസ് ഗിഫ്റ്റിന് ഏകദേശം 1.81 കോടി രൂപയിലധികമാണ് വില.

ഉയർന്ന പ്രകടനശേഷിയുള്ള 2+2 കൂപ്പെ മോഡലാണ് AMG CLE 53. ട്വിൻ-ടർബോ ഇൻലൈൻ-സിക്സ് എൻജിനാണ് വാഹനത്തിന്റെ കരുത്ത്. വെറും 4.2 സെക്കൻഡ് മതി പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിങ്, ആക്ടീവ് പാർക്കിങ് അസിസ്റ്റൻസ്, കീലെസ് സംവിധാനം, ഹാന്റ്‌സ്-ഫ്രീ ബൂട്ട് ആക്‌സസ്, ആംബിയൻ്റ് ലൈറ്റിങ് എന്നീ ഫീച്ചറുകൾ ഉണ്ട്.

കൂടാതെ, മറ്റനേകം ലക്ഷ്വറി കാറുകളുടെ വലിയ ശേഖരവും അദ്ദേഹത്തിനുണ്ട്. ഹമ്മർ H2, റേഞ്ച് റോവർ വോഗ് SE, ജാഗ്വാർ XJ L, BMW X6, മെഴ്‌സിഡീസ് GL 350, മെഴ്‌സിഡീസ് CLA 200 തുടങ്ങിയ വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.