പ്ലഗ് ഇന് ഹൈബ്രിഡ് സംവിധാനത്തോടെ എത്തുന്നുവെന്നതാണ് എസ്-ക്ലാസിന്റെ സവിശേഷതകളില് ഒന്ന്.

മെഴ്‌സിഡീസ് ബെൻസ് ആഡംബര സെഡാനുകളിൽ ചലിക്കുന്ന കൊട്ടാരം എന്ന വിശേഷണം ഏറെ ഇണങ്ങുന്ന മോഡലാണ് എസ്-ക്ലാസ്. ആഡംബരത്തിന്റെ അവസാന വാക്കായി ഇന്ത്യൻ നിരത്തുകളിൽ നിറഞ്ഞൊഴുകുന്ന ഈ വാഹനത്തിന്റെ മുഖംമിനുക്കിയ പതിപ്പ് വരവിന് ഒരുങ്ങിയിരിക്കുകയാണ്. മാറുന്ന മുഖച്ഛായയ്ക്കും ഫീച്ചറുകളിലെ കൂട്ടിച്ചേർക്കലുകൾക്കുമൊപ്പം മെക്കാനിക്കലായും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന എസ്-ക്ലാസ് ജൂൺ 15-ന് ഇന്ത്യയിൽ അവതരിപ്പിക്കും.
ഡിസൈനിലെ അഴിച്ചുപണിയാണ് എക്സ്റ്റീരിയറിൽ വരുത്തിയിട്ടുള്ള മാറ്റം. മുൻ മോഡലിൽ നൽകിയിരുന്നതിനെക്കാൾ വലിപ്പമുള്ള ഗ്രില്ല്, അതിൽ പതിപ്പിച്ചിരിക്കുന്ന ചെറിയ സ്റ്റാറുകളും തിളക്കമുള്ള ഫ്രെയിമും, വലിപ്പമേറിയ ഹെഡ്‌ലാമ്പ്, ത്രീ പോയിന്റെ സ്റ്റാർ ഡിആർഎൽ, ബെൻസിന്റെ മൈക്രോ എൽഇഡി ഡിജിറ്റൽ ലൈറ്റ് ടെക്‌നോളജിയിൽ ഒരുക്കിയിരിക്കുന്ന ലൈറ്റ് യൂണിറ്റുകൾ, ഡിസൈൻ മാറ്റം പ്രകടമാക്കുന്ന മുൻ ബമ്പർ എന്നിങ്ങനെ നീളും എസ്-ക്ലാസിന്റെ മുഖത്തെ മാറ്റങ്ങൾ.
50 സ്‌പോക്ക് അലോയി വീൽ മാത്രമാണ് വശങ്ങളിലെ പുതുമ. പിന്നിലും പുതുമകൾ പരിമിതമാണ്. ത്രീ പോയിന്റ് സ്റ്റാറുകൾ തന്നെയാണ് ടെയ്ൽലൈറ്റിലും നൽകിയിരിക്കുന്ന ഡിസൈൻ. താരതമ്യേന വീതി കുറഞ്ഞ ലൈറ്റുകളാണ്. മറ്റ് ഡിസൈൻ സവിശേഷതകൾ നിരത്തൊഴിയുന്ന മോഡലിൽ നിന്ന് കടംകൊണ്ടവയാണ്. സുരക്ഷ ഉറപ്പാക്കുന്നതിനായി പിന്നിലെ ബമ്പറിൽ കൂടുതൽ സെൻസറുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. സ്‌പോർട്ടി ഭാവത്തിനൊപ്പം പ്രീമിയം ഡിസൈൻ ലാംഗ്വേജുമാണ് എക്സ്റ്റീരിയറിൽ കൊണ്ടുവന്നിരിക്കുന്നത്.
ആഡംബരത്തിന്റെ പര്യായമായി വിശേഷിപ്പിക്കാവുന്ന അകത്തളമാണ് പുതിയ എസ്-ക്ലാസിലുള്ളത്. മെഴ്‌സിഡീസ് സൂപ്പർസ്‌ക്രീൻ സംവിധാനമാണ് ഇതിലുള്ളത്. ഡ്രൈവർ, പാസഞ്ചർ വശങ്ങളിൽ 12.3 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകളും സെന്റർ കൺസോളിൽ 14.4 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുമാണ് നൽകിയിരിക്കുന്നത്. എംബിയുഎക്‌സ് ഡിജിറ്റൽ ആർക്കിടെക്ചറിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇത് ഈ വാഹനത്തിൽ കംപ്യൂട്ടർ പോലെ പ്രവർത്തിച്ച് ഹെഡ്‌ലൈറ്റ്, ക്യാമറ, പവർട്രെയിൻ, സസ്‌പെൻഷൻ തുടങ്ങിയവ നിയന്ത്രിക്കും.
പിൻനിരയിലെ യാത്രക്കാർക്കായി 13.1 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് നൽകിയിരിക്കുന്നത്. രണ്ട് ടച്ച് സ്‌ക്രീൻ കൺട്രോളുകളാണ് ഇവ നിയന്ത്രിക്കുന്നതിനായി നൽകിയിരിക്കുന്നത്. അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ അടിസ്ഥാന ഫീച്ചറായി നൽകുന്നതിനൊപ്പം ഓപ്ഷണലായി ആക്ടീവ് സെൽഫ് ലെവലിങ് സസ്‌പെൻഷനും നൽകുന്നുണ്ട്. റിയർ വീൽ സ്റ്റിയറിങ് സംവിധാനവും ഇതിലുണ്ട്. സാങ്കേതിക മികവ് തെളിയിക്കുന്ന വലിയ നിര ഫീച്ചറുകളും പുതിയ എസ്-ക്ലാസിന്റെ അകത്തളത്തിൽ നൽകുന്നുണ്ട്.
പ്ലഗ് ഇൻ ഹൈബ്രിഡ് സംവിധാനത്തോടെ എത്തുന്നുവെന്നതാണ് എസ്-ക്ലാസിന്റെ സവിശേഷതകളിൽ ഒന്ന്. ഇ.ക്യൂ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഇതിൽ നൽകിയിട്ടുള്ളത്. 3.0 ലിറ്റർ ടർബോ പെട്രോൾ ഇൻ-ലൈൻ സിക്‌സ് സിലിണ്ടർ എൻജിനൊപ്പം ഇലക്ട്രിക് മോട്ടോറും ചേർന്ന് 435 എച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. 22 കിലോവാട്ട് ബാറ്ററി പാക്കും ഇതിലുണ്ട്. 100 കിലോമീറ്റർ റേഞ്ചാണ് ഈ ബാറ്ററിപാക്ക് നൽകുന്നത്. 5.7 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള കരുത്ത് ഈ വാഹനത്തിനുണ്ട്.
റെഗുലർ പെട്രോൾ പതിപ്പായും പുതിയ എസ്-ക്ലാസ് എത്തും. 3.0 ലിറ്റർ എം256 ഇവോ ടർബോ പെട്രോൾ എൻജിനാണ് ഇതിലുള്ളത്. ഇതിൽ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനം നൽകുന്നുണ്ട്. 404 എച്ച്പി പവറും 500 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഫോർമാറ്റിക് ഓൾ വീൽ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. കേവലം 4.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത ഈ വാഹനം കൈവരിക്കും.
Content Highlights: India launch scheduled for June 15, 2026., Features new plug-in hybrid technology with 100km electric range., Equipped with the advanced Mercedes Superscreen system., Available in both Plug-in Hybrid and 48V mild-hybrid petrol variants., Includes active self-leveling suspension and rear-wheel steering.
Published: 26 May 2026, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented