
ലംബോര്‍ഗിനി ഉറുസ്, മെഴ്‌സിഡീസ് ജി-വാഗണ്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, മിനി കണ്‍ട്രിമാന്‍ തുടങ്ങി ഒരു വാഹനപ്രേമിയെ ഏറ്റവുമധികം ഏറ്റവുമധികം ആകര്‍ഷിക്കുന്ന വാഹന ഗ്യാരേജാണ് മലയാളത്തിന്റെ യുവതാരമായ ഫഹദ് ഫാസിലിന്റേത്. വമ്പന്‍ വാഹനങ്ങള്‍ അരങ്ങുവാഴുന്ന ഈ ശേഖരത്തിലേക്ക് ഫോക്‌സ്‌വാഗണിന്റെ ഹോട്ട് ഹാച്ച്ബാക്ക് മോഡലായ ഗോള്‍ഫ് ജിടിഐ കൂടി എത്തിച്ചിരിക്കുകയാണ് താരം.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന്റെ ഒറ്റ വേരിയന്റ് മാത്രമാണ് വിപണിയില്‍ എത്തുന്നത്. 52.99 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഗോള്‍ഫ് ജിടിഐയുടെ 250 യൂണിറ്റാണ് ഇന്ത്യക്കായി അനുവദിച്ചിരിക്കുന്നതെങ്കിലും ആദ്യ ബാച്ചില്‍ 150 എണ്ണം മാത്രമാണ് എത്തിയിട്ടുള്ളത്. നടന്‍ ജയസൂര്യയാണ് കേരളത്തിലെ ആദ്യ ഗോള്‍ഫ് ജിടിഐ ഉടമ. നടനും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപിയുടെ കുടുംബത്തിലും രണ്ട് ഗോള്‍ഫ് എത്തിയിരുന്നു.
ഫോക്‌സ്വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോള്‍ഫ് ജിടിഐ. മുമ്പ് പോളോയുടെ ത്രീ ഡോര്‍ ജിടിഐ മോഡല്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഗോള്‍ഫിനുണ്ട്.
ഇലക്ട്രിക്കലി കണ്‍ട്രോള്‍ ചെയ്യാവുന്ന ഡിഫറന്‍ഷ്യല്‍ ലോക്ക് നല്‍കിയിട്ടുള്ളത് ഗോള്‍ഫ് ജിടിഐയുടെ സവിശേഷതയാണ്. ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്‌പെന്‍ഷനും ഇതിലുണ്ട്. മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രീ ഡി എല്‍ഇഡി ടെയില്‍ലാമ്പ്, 18 ഇഞ്ച് റിച്ച് മൗണ്ട് ഡയമണ്ട് കട്ട് അലോയ് വീല്‍, ജിടിഐ ബാഡ്ജുകള്‍, മുന്നില്‍ നല്‍കിയിട്ടുള്ള ഫോക്‌സ്വാഗണ്‍ ലോഗോയ്ക്ക് മുകളിലും ബ്രേക്ക് കാലിപ്പറുകളിലും റെഡ് ഇല്ല്യുമിനേറ്റിങ് എലമെന്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സ്‌പോര്‍ട്ടി ഭാവമേകുന്നത്.
ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ ടിഗ്വാന്‍ ആര്‍-ലൈനിന്റെ അകത്തളവുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഇന്റീരിയറാണ് ഗോള്‍ഫിലേതും. 15 ഇഞ്ച് വലിപ്പത്തിലുള്ള ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ, 10.3 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ജിടിഐ സ്‌പെക് സ്റ്റിയറിങ് വീല്‍, സ്‌പോര്‍ട്‌സ് സീറ്റുകള്‍, ആഗോള മോഡലുകളില്‍ നല്‍കിയിട്ടുള്ള ടാര്‍ടന്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി തുടങ്ങിയവയാണ് അകത്തളത്തില്‍ നല്‍കുന്നത്.
Content Highlights: Malayalam actor Fahd Fazil adds a Volkswagen Golf GTI to his impressive car collection
Published: 21 Jun 2025, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented