ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലായ ഗോള്‍ഫ് മെയ് 26-ന് അവതരിപ്പിക്കും. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന്റെ ഔദ്യോഗിക വില പ്രഖ്യാപനം അവതരണ വേളയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വാഹനത്തിന്റെ വിതരണം എപ്പോള്‍ ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.
വിദേശത്തുനിന്ന് എത്തുന്നതിനാല്‍ തന്നെ ഗോള്‍ഫ് ജിടിഐയുടെ ആദ്യ ബാച്ചില്‍ 150 വാഹനം മാത്രമായിരിക്കും ഉണ്ടാകുകയെന്നാണ് വിവരം. ബുക്കിങ്ങ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യബാച്ചിലെ വാഹനങ്ങള്‍ വിറ്റഴിച്ചതായും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. മേയ് അഞ്ചിനാണ് ഗോള്‍ഫ് ജിടിഐയുടെ ഔദ്യോഗിക ബുക്കിങ്ങ് ഫോക്സ്വാഗണ്‍ ആരംഭിച്ചത്. ഓണ്‍ലൈനായാണ് ഈ വാഹനം ബുക്കുചെയ്യാന്‍ അവസരം ഒരുക്കിയിരുന്നത്.
ഫോക്‌സ്വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോള്‍ഫ് ജിടിഐ. മുമ്പ് പോളോയുടെ ത്രീ ഡോര്‍ ജിടിഐ മോഡല്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഫോക്‌സ്വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 5.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഗോള്‍ഫിനുണ്ട്.
ഇലക്ട്രിക്കലി കണ്‍ട്രോള്‍ ചെയ്യാവുന്ന ഡിഫ്രന്‍ഷന്‍ ലോക്ക് നല്‍കിയിട്ടുള്ളത് ഗോള്‍ഫ് ജിടിഐയുടെ സവിശേഷതയാണ്. ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്‌പെന്‍ഷനും ഇതിലുണ്ട്. മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രീ ഡി എല്‍ഇഡി ടെയ്ല്‍ലാമ്പ്, 18 ഇഞ്ച് റിച്ച് മൗണ്ട് ഡയമണ്ട് കട്ട് അലോയ് വീല്‍, ജിടിഐ ബാഡ്ജുകള്‍, മുന്നില്‍ നല്‍കിയിട്ടുള്ള ഫോക്‌സ്വാഗണ്‍ ലോഗോയ്ക്ക് മുകളിലും ബ്രേക്ക് കാലിപ്പറുകളിലും റെഡ് ഇല്ലുമിനേറ്റിങ് എലമെന്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സ്‌പോര്‍ട്ടി ഭാവമേകുന്നത്.
ഫോക്‌സ്വാഗണ്‍ ഇന്ത്യയുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവിലെത്തിയ ടിഗ്വാന്‍ ആര്‍-ലൈനിന്റെ അകത്തളവുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന ഇന്റീരിയറാണ് ഗോള്‍ഫിലേതും. 15 ഇഞ്ച് വലിപ്പത്തിലുള്ള ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ, 10.3 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ജിടിഐ സ്‌പെക് സ്റ്റിയറിങ് വീല്‍, സ്‌പോര്‍ട്‌സ് സീറ്റുകള്‍, ആഗോള മോഡലുകളില്‍ നല്‍കിയിട്ടുള്ള ടാര്‍ടന്‍ സീറ്റ് അപ്‌ഹോള്‍സ്ട്രി തുടങ്ങിയവയാണ് അകത്തളത്തില്‍ നല്‍കുന്നത്.
Content Highlights: Volkswagen India unveils the Golf GTI on May 26th
Published: 20 May 2025, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented