ലോഞ്ചിന് മുന്നോടിയായി, ഗോൾഫ് ജിടിഐയുടെ പ്രീ-ബുക്കിങ്‌ ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ച് ഫോക്‌സ്‌വാഗൺ. 2.65 ലക്ഷം രൂപ നൽകി ഈ ഹോട്ട് ഹാച്ച്ബാക്ക് പ്രീ-ബുക്ക് ചെയ്യാം. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്നതിനാല്‍തന്നെ ഗോൾഫ് ജിടിഐയുടെ പരിമിതമായ യൂണിറ്റുകൾ
മാത്രമായിരിക്കും ലഭ്യമാവുക. 

To advertise here,

50 ലക്ഷം രൂപയോളമായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മേയ് മാസം ഗോൾഫ് ജിടിഐ വിപണയിൽ എത്തുമെങ്കിലും കൃത്യമായ തീയതി കമ്പനി  പ്രഖ്യാപിച്ചിട്ടില്ല. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണിത്. മുൻപ് പോളോയുടെ ത്രീ ഡോര്‍ ജിടിഐ മോഡലായിരുന്നു ഇന്ത്യയിലെത്തിയത്. 

ഗോൾഫ് ജിടിഐയുടെ സവിശേഷതകൾ

അഞ്ച് ഇഞ്ച് ഫ്രീ സ്റ്റാന്റിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ജിടിഐ സ്‌പെക് സ്റ്റിയറിങ് വീല്‍, സ്‌പോര്‍ട്‌സ് സീറ്റുകള്‍, ആഗോള മോഡലുകളില്‍ നല്‍കിയിട്ടുള്ള ടാര്‍ടന്‍ സീറ്റ് അപ്‌ഹോള്‍സ്ട്രി തുടങ്ങിയവയാണ് ഇന്റീരിയറിലെ പ്രത്യേകതകൾ.

ഇലക്ട്രിക്കലി കണ്‍ട്രോള്‍ ചെയ്യാവുന്ന ഡിഫ്രന്‍ഷന്‍ ലോക്ക് നല്‍കിയിട്ടുള്ളത് ഗോള്‍ഫ് ജിടിഐയുടെ സവിശേഷതയാണ്. ഓപ്ഷണല്‍ അഡാപ്റ്റീവ് സസ്‌പെന്‍ഷനും ഇതിലുണ്ട്. മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രീ ഡി എല്‍ഇഡി ടെയ്ല്‍ലാമ്പ്, 18 ഇഞ്ച് റിച്ച് മൗണ്ട് ഡയമണ്ട് കട്ട് അലോയ് വീല്‍, ജിടിഐ ബാഡ്ജുകള്‍, മുന്നില്‍ നല്‍കിയിട്ടുള്ള ഫോക്‌സ്‌വാഗണ്‍ ലോഗോയ്ക്ക് മുകളിലും ബ്രേക്ക് കാലിപ്പറുകളിലും റെഡ് ഇല്ലുമിനേറ്റിങ് എലമെന്റുകള്‍ എന്നിവ വാഹനത്തെ സ്‌പോര്‍ട്ടിയാക്കുന്നു. 

260 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഫോർ-സിലിണ്ടർ, ടിഎസ്ഐ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ ​ഹൃദയം. 7സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ​ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്.പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ വേണ്ടത് വെറും 5.9 സെക്കൻഡ് മാത്രമാണ്.