ഇന്ത്യയുടെ നിരത്തുകളില്‍ എസ്‌യുവിയുടെ തലയെടുപ്പ് കൂടുതല്‍ സുപരിചിതമാക്കിയ മോഡലാണ് മഹീന്ദ്രയുടെ സ്‌കോര്‍പിയോ. ഈ വാഹനം രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായിരുന്നു സ്‌കോര്‍പിയോ എന്‍ എന്ന എസ്‌യുവിയുടെ വരവ്. ബിഗ് ഡാഡി ഓഫ് എസ്‌യുവി എന്ന വിശേഷണത്തോടെ എത്തിയ ഈ വാഹനം സ്‌കോര്‍പിയോയെക്കാള്‍ വലിയ വിജയമാണ് നിര്‍മാതാക്കളായ മഹീന്ദ്രയ്ക്ക് സമ്മാനിച്ചത്. 2022-ല്‍ എത്തിയ സ്‌കോര്‍പിയോ എന്‍ ഏതാനും അപ്‌ഡേറ്റുകള്‍ വരുത്തി വീണ്ടും എത്തിയിരിക്കുകയാണ്.
സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് സ്‌കോര്‍പിയോ എന്‍ എത്തിയിരിക്കുന്നത്. പുതുതലമുറ വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്ന ലെവല്‍-2 അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം (അഡാസ്-2) ആണ് ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. സ്‌കോര്‍പിയോ എന്‍ നിരയിലെ ഉയര്‍ന്ന പതിപ്പായ Z8L എന്ന വേരിയന്റിലാണ് അഡാസ് നല്‍കിയിരിക്കുന്നത്. 21.35 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. Z8T എന്ന പുതിയൊരു വേരിയന്റും മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ നിരയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ആറ്, ഏഴ് സീറ്റിങ് ലേഔട്ടുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി പത്തോളം വകഭേദങ്ങളാണ് Z8L വേരിയന്റിന് കീഴില്‍ വരുന്നത്. ഈ വാഹനത്തിന്റെ അഡാസ് സുരക്ഷാ സംവിധാനമുള്ള ഏഴ് സീറ്റര്‍ വകഭേദത്തിന് 21.35 ലക്ഷം രൂപ മുതല്‍ 25.42 ലക്ഷം രൂപ വരെയും ആറ് സീറ്റര്‍ പതിപ്പുകള്‍ക്ക് 21.60 ലക്ഷം രൂപ മുതല്‍ 23.48 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. ആറ് സീറ്റര്‍ പതിപ്പിന്റെ അഡാസ് സംവിധാനമുള്ള മോഡലില്‍ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയത് ഒഴിച്ചാല്‍ ഇന്റീരിയറിന്റെ ഡിസൈനിലും എക്‌സ്റ്റീരിയറിലോ യാതൊരു മാറ്റങ്ങളും മാറ്റങ്ങളും വരുത്താതെയാണ് സ്‌കോര്‍പിയോ എന്‍ എത്തിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്ലൈറ്റും ഡിആര്‍എല്ലും, പ്രൊജക്ടര്‍ ഫോഗ്ലാമ്പ്, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്റിക്കേറ്ററുകള്‍, അലോയി വീലുകളും എക്‌സ്റ്റീരിയറിന് അഴകേകുമ്പോള്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്ടഡ് ഫീച്ചറുകള്‍, ബില്‍റ്റ് ഇന്‍ അലക്സ, ലെതറില്‍ അപ്ഹോള്‍സ്ട്രി എന്നിവ ഇന്റീരിയറിനെ ആകര്‍ഷകമാക്കും.
മെക്കാനിക്കലായ മാറ്റത്തിനും സ്‌കോര്‍പിയോ എന്‍ തയാറായിട്ടില്ല. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് കാര്‍ബണ്‍ എഡിഷനിലും നല്‍കിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിന് 203 എച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന്‍ 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ്/ഗ്രാവല്‍/സ്‌നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണുള്ളത്.
Content Highlights: Mahindra Scorpio N gets a 2024 update with Level 2 ADAS- new Z8T variant
Published: 27 Jun 2025, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented