ന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര, വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു. ഏപ്രിൽ ആറാം തീയതി മുതൽ വർധിപ്പിച്ച വില പ്രാബല്യത്തിൽ വരുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഐസ് എൻജിൻ എസ്‌യുവികൾക്കും വാണിജ്യ വാഹനങ്ങൾക്കും മാത്രമായിരിക്കും ഈ വില വർധന ബാധകമാകുകയെന്നും ഇലക്ട്രിക് മോഡലുകളെ ബാധിക്കില്ലെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്.

To advertise here,

ഓരോ വാഹനത്തിനും എത്ര രൂപ വീതം കൂടുന്നുവെന്നത് സംബന്ധിച്ച കൃത്യമായ കണക്ക് നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, മഹീന്ദ്ര എസ്‌യുവികളുടെ നിലവിലെ വിലയുടെ 2.5 ശതമാനം വരെയായിരിക്കും പരമാവധി വർധന വരുത്തുകയെന്നാണ് മഹീന്ദ്ര പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ശരാശരി 1.6 ശതമാനത്തിന്റെ വില വർധനവായിരിക്കും ഓരോ മോഡലിലും ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്രയുടെ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലുകളായ സ്‌കോർപിയോ എൻ, സ്‌കോർപിയോ ക്ലാസിക്, ഥാർ, ഥാർ റോക്‌സ്, എക്‌സ്‌യുവി 3 എക്‌സ്.ഒ. തുടങ്ങിയ മോഡലുകളെ വില വർധന ബാധിക്കും. എന്നാൽ, അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡൽ എക്‌സ്‌യുവി 7 എക്‌സ്ഒ മോഡലിനെ വില വർധനവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ബുക്ക് ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിതരണത്തിന് ശേഷം ഈ വാഹനത്തിന്റെയും വില വർധിപ്പിക്കും.