
ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര രണ്ട് എസ്.യു.വി. മോഡലുകള്‍ പരിശോധനയ്ക്കായി തിരിച്ചുവിളിക്കുന്നു. മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ എക്‌സ്.യു.വി700, ഇലക്ട്രിക് മോഡലായ എക്‌സ്.യു.വി.400 എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെഗുലേറ്ററി ഫയലിങ്ങിലാണ് മഹീന്ദ്ര പുതിയ തിരിച്ചുവിളിക്കല്‍ വിവരം വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചനകള്‍.
മുന്‍വര്‍ഷങ്ങള്‍ മഹീന്ദ്ര വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ വലിയ ജനപ്രീതി നേടിയ വാഹനമാണ് എക്‌സ്.യു.വി.700. ഈ വാഹനത്തിന്റെ 1,08,306 യൂണിറ്റാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. അതേസമയം, മാസങ്ങള്‍ക്ക് മുമ്പുമാത്രം വിപണിയില്‍ എത്തിയ ഇലക്ട്രിക് എസ്.യു.വിയായ എക്‌സ്.യു.വി.400-യുടെ 3560 യൂണിറ്റുകളും ഈ തിരിച്ചുവിളിക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വയറില്‍ ലൂമില്‍ ഉണ്ടായേക്കാവുന്ന തകരാര്‍ പരിശോധിക്കുന്നതിനാണ് എക്‌സ്.യു.വി.700 തിരിച്ചുവിളിച്ചിരിക്കുന്നത്.
2021 ജൂണ്‍ എട്ട് മുതല്‍ 2023 ജൂണ്‍ 28 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള ഒരുലക്ഷത്തില്‍ അധികം വരുന്ന വാഹനങ്ങളിലാണ് നിര്‍മാതാക്കള്‍ ഈ തകരാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, 2023 ഫെബ്രുവരി മുതല്‍ 2023 ജൂണ്‍ അഞ്ച് വരെ നിര്‍മിച്ചിട്ടുള്ള എക്‌സ്.യു.വി400 മോഡലുകള്‍ തിരിച്ചുവിളിച്ചിരിക്കുന്നത് ബ്രേക്ക് പൊട്ടെന്‍ഷ്യോമീറ്റര്‍ സ്പ്രിങ്ങ് പരിശോധിക്കുന്നതിന് വേണ്ടിയാണെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.
ഈ കാലയളില്‍ നിര്‍മിച്ച് വിറ്റഴിച്ചിട്ടുള്ള വാഹനങ്ങളുടെ ഉടമകളെ ഡീലര്‍ഷിപ്പുകളില്‍ നിന്ന് നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. മഹീന്ദ്രയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ വാഹനം സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങളില്‍ സൗജന്യമായി ഇത് പരിഹരിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: Mahindra recall more than one lakh units of XUV700, XUV400 SUVs
Published: 20 Aug 2023, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented