ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ യമഹ, വലിയൊരു തിരിച്ചുവിളിക്കലിന് സാക്ഷ്യം വഹിക്കുകയാണ്. യമഹയുടെ സ്‌കൂട്ടർ നിരയിലെ ഹൈബ്രിഡ് മോഡലുകളായ റേയ് ZR 125 Fi ഹൈബ്രിഡ്, ഫാസിനോ 125 Fi ഹൈബ്രിഡ് എന്നീ സ്‌കൂട്ടറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ സ്‌കൂട്ടറുകളുടെ മുന്നിലെ ബ്രേക്ക് കാലിപ്പറിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനകൾക്കും തകരാർ പരിഹരിക്കുന്നതിനുമായി തിരിച്ചുവിളിച്ചിരിക്കുന്നത്.
2024 മെയ് രണ്ട് മുതൽ 2025 സെപ്റ്റംബർ മൂന്ന് വരെയുള്ള കാലയളവിൽ നിർമിച്ചിട്ടുള്ള 3,06,635 സ്‌കൂട്ടറുകൾക്ക് ഈ തിരിച്ചുവിളിക്കൻ ബാധകമാണെന്നാണ് റിപ്പോർട്ട്. ചില സമയങ്ങളിൽ ബ്രേക്കിന്റെ പ്രവർത്തനങ്ങൾ വേണ്ടത്ര കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിർമാതാക്കളുടെ ഈ നീക്കം. യമഹ നടത്തിയ പരിശോധനയിൽ തകരാർ സ്ഥിരീകരിച്ചതിന് ശേഷമാണ് നിശ്ചിത കാലയളവിൽ നിർമിച്ചിട്ടുള്ള വാഹനങ്ങളിൽ മുഴുവൻ പരിശോധന നടത്താൻ തീരുമാനിച്ചത്.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് കമ്പനി പ്രധാന പരിഗണന നൽകുന്നതെന്നും, ഈ തിരിച്ചുവിളിക്കൽ ക്യാപയിനിലൂടെ വാഹനം പരിശോധിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുള്ള ഭാഗങ്ങൾ സൗജന്യമായി മാറ്റി നൽകുമെന്നുമാണ് യമഹ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ വാഹനങ്ങൾ പരിശോധനയ്ക്ക് എത്തിക്കേണ്ടതുണ്ടോയെന്ന് യമഹയുടെ വെബ്‌സൈറ്റിൽ നിന്നോ യമഹയുടെ ഡീലർഷിപ്പ് മുഖേനയോ അറിയാൻ സാധിക്കുമെന്നും യമഹ അറിയിച്ചു.
യമഹയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മെയിന്റനൻസ് ടാബിൽ വോളണ്ടറി റീകോൾ ക്യാംപയിൻ എന്ന സെലക്ട് ചെയ്ത ശേഷം 125 എന്ന വിഭാഗത്തിൽ ഷാസി നമ്പർ നൽകിയാൽ നിങ്ങളുടെ വാഹനവും തിരിച്ചുവിളിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉപയോക്താക്കൾക്ക് പരിശോധിക്കാം. തിരിച്ചുവിളിക്കലിൽ ഉൾപ്പെട്ടിട്ടുള്ള വാഹനമാണെങ്കിൽ യമഹയുടെ അംഗീകൃത ഡീലർഷിപ്പുമായോ കമ്പനിയുടെ ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറിലോ ബന്ധപ്പെട്ട് പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കാം.
Content Highlights: Yamaha India recalls over 3 lakh Ray ZR & Fascino 125 Fi Hybrid scooters due to potential front brake caliper defects. Get yours checked for free!
Published: 24 Jan 2026, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented