
ഥാര്‍, സ്‌കോര്‍പിയോ എന്‍, എക്‌സ്.യു.വി.700 ഈ ത്രിമൂര്‍ത്തികള്‍ ചേര്‍ന്നാണ് മഹീന്ദ്രയുടെ വില്‍പ്പനയില്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നത്. ഇതില്‍ ഥാറിന്റെ എര്‍ത്ത് എഡിഷന്‍ പ്രത്യേക പതിപ്പ് അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. ഇതിനുപിന്നാലെ മറ്റൊരു ഹോട്ട് സെല്ലിങ്ങ് മോഡലായ എക്‌സ്.യു.വി.700-യുടെ ഒരു സ്‌പെഷ്യല്‍ എഡിഷന്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. ബ്ലേസ് എഡിഷന്‍ എന്ന പേരില്‍ എത്തിയിരിക്കുന്ന ഈ വാഹനത്തിന് 24.24 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
എക്‌സ്.യു.വി.700-യുടെ ഉയര്‍ന്ന വേരിയന്റായ എ.എക്‌സ്.7 എല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ബ്ലേസ് എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഈ വാഹനം നിരത്തുകളില്‍ എത്തുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ബ്ലേസ് എഡിഷന്‍ എക്‌സ്.യു.വി.700-യുടെ 2500 യൂണിറ്റ് മാത്രമായിരിക്കും മഹീന്ദ്ര വിപണിയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാറ്റ് ബ്ലേസ് റെഡ് നിറത്തിലുള്ള എക്സ്റ്റീരിയറാണ് ഈ വാഹനത്തിന്റെ സുപ്രധാന സവിശേഷത. അതേസമയം, നാപ്പോളി ബ്ലാക്ക് നിറത്തിലായിരിക്കും റൂഫ് ഒരുങ്ങുന്നത്. ഇതിനൊപ്പം ഗ്രില്ല്, ഔട്ട് സൈഡ് റിയര്‍വ്യൂ മിറര്‍, അലോയി വീല്‍, ബി-സി പില്ലറുകള്‍ എന്നിവയ്ക്കും ബ്ലാക്ക് നിറം നല്‍കുമെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റ് എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ എല്ലാം എക്‌സ്.യു.വി.700-യുടെ റെഗുലര്‍ മോഡലിന് സമാനമായായിരിക്കും ഒരുങ്ങുകയെന്നാണ് വിലയിരുത്തലുകള്‍.
ബ്ലാക്ക്-റെഡ് കളര്‍ കോമ്പിനേഷനിലായിരിക്കും ഈ വാഹനത്തിന്റെ ഇന്റീരിയര്‍ അണിയിച്ചൊരുക്കുന്നത്. സീറ്റുകള്‍, അപ്‌ഹോള്‍സ്ട്രി തുടങ്ങിയവയ്ക്ക് ബ്ലാക്ക് നിറം നല്‍കും. ഇന്റീരിയര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി എ.സി. വെന്റുകള്‍, സെന്റര്‍ കണ്‍സോള്‍ എന്നിവ റെഡ് ആക്‌സെന്റുകള്‍ കൊണ്ട് അലങ്കരിക്കും. സീറ്റുകളിലെയും മറ്റും സ്റ്റിച്ചിങ്ങുകള്‍ ചുവപ്പ് നിറത്തിലുമായിരിക്കും. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ മറ്റ് ഫീച്ചറുകള്‍ റെഗുലര്‍ മോഡലിലേതിന് സമാനമായിരിക്കും.
മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Content Highlights: Mahindra launch blaze edition of XUV700 SUV in India
Published: 05 May 2024, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented