
ഇന്ത്യന്‍ വിപണിയില്‍ 'കിയ' ലക്ഷ്യംവെക്കുന്നത് 'ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍' വാഹനങ്ങളെന്ന് കിയ ഇന്ത്യ വൈസ് പ്രസിഡന്റ് ഹര്‍ദീപ് സിങ് ബ്രാര്‍. കിയ 30 ശതമാനം വാഹനങ്ങളും വില്പന നടത്തിയിരിക്കുന്നത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വിഭാഗത്തിലാണ്. ഓട്ടോമാറ്റിക് വാഹനങ്ങളില്‍ ജനങ്ങളുടെ താത്പര്യം വര്‍ധിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലെത്തിയതു മുതല്‍ ഇതുവരെ അഞ്ചുലക്ഷം വാഹനങ്ങളാണ് കിയ വിറ്റത്. ഇതില്‍ 33 ശതമാനവും ഓട്ടോമാറ്റിക്കാണ്. സെമി കണ്ടക്ടറുകളുടെ ക്ഷാമകാലത്തും കിയയുടെ വില്പനയില്‍ വലിയ കോട്ടം തട്ടിയിട്ടില്ല. ഈ സാധ്യത മുന്‍കൂട്ടിക്കണ്ട് നാല് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് കിയ കൊണ്ടുവന്നിരിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, എട്ട് സ്പീഡ് ഓട്ടോമാറ്റിക്, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണിവ.

സോണറ്റിലും കാരന്‍സിലും ഏഴ് സ്പീഡ് ഡി.സി.ടി.യും ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമാണ്. കാര്‍ണിവലില്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മൊത്തം കാര്‍വില്പനയുടെ രണ്ട് ശതമാനമായിരുന്നു ഓട്ടോമാറ്റിക് വില്പന. എന്നാലിന്ന് ഇന്ത്യയില്‍ വില്‍ക്കുന്ന ഓട്ടോമാറ്റിക് കാറുകളുടെ വിഹിതം ഉയര്‍ന്നിരിക്കുകയാണ്.
നഗരങ്ങളിലെ ഡ്രൈവിങ് ബുദ്ധിമുട്ട് കുറയ്ക്കുന്നുവെന്നതാണ് ഓട്ടോമാറ്റിക് കാറുകള്‍ക്ക് താത്പര്യമേറാന്‍ കാരണം. കൂടുതല്‍ കരുത്തുമെത്തിയതോടെ എല്ലാവരും ഓട്ടോമാറ്റിക് കാറുകളിലേക്ക് ശ്രദ്ധചെലുത്താന്‍ തുടങ്ങി. ഇനിയും ഈ വിഭാഗത്തില്‍ വില്പനയേറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ദീപ് സിങ് പറഞ്ഞു.
Content Highlights: Kia motors focusing on automatic transmission model, interview with Hardeep Singh Brar
Published: 09 Aug 2022, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented