
ഇന്ത്യയിലെ കോംപാക്ട് സെഡാന്‍ ശ്രേണിയിലെ കരുത്തന്‍ മോഡലായ സ്‌കോഡ റാപ്പിഡിന്റെ പുതിയ ഓട്ടോമാറ്റിക് പതിപ്പിന്റെ ബുക്കിങ്ങ് ആരംഭിച്ചു. സ്‌കോഡ ഇന്ത്യയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാനാകും. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നത്.
സ്‌കോഡ അടുത്തിടെ പുറത്തിറക്കിയ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ മോഡലിന്റെ ഓട്ടോമാറ്റിക്കാണ് വരവിനൊരുങ്ങുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുക. സെപ്റ്റംബര്‍ 18-ന് റാപ്പിഡിന്റെ ഓട്ടോമാറ്റിക് മോഡല്‍ നിരത്തുകളിലെത്തിത്തുടങ്ങുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 110 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലാണ് ഈ വാഹനം ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലിന് 16.24 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സ്‌കോഡ ഉറപ്പുനല്‍കുന്നത്.
ടര്‍ബോ എന്‍ജിനൊപ്പം ഡിസൈന്‍ മാറ്റവും വരുത്തി കഴിഞ്ഞ മേയിലാണ് റാപ്പിഡിന്റെ പുതിയ പതിപ്പ് എത്തിയത്. 16 ഇഞ്ച് ബ്ലാക്ക് അലോയി വീല്‍, എല്‍ഇഡി ഹെഡ്‌ലാമ്പും ഡിആര്‍എല്ലും, റിയര്‍ ഡിഫ്യൂസര്‍, ബ്ലാക്ക് സ്‌പോയിലര്‍ തുടങ്ങിയവയായിരുന്നു ഈ വാഹനത്തിലെ പുതുമ. സ്‌കോഡ സിഗ്‌നേച്ചര്‍ ഗ്രില്ല് ബമ്പറില്‍ മാറ്റം വരുത്തിയിരുന്നില്ല.
ബ്ലാക്ക്‌ബേജ് ഫിനീഷിങ്ങിലുള്ള അകത്തളവും 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയങ്ങ് വീല്‍ എന്നിവ പുതിയ റാപ്പിഡിന്റെ അകത്തളത്തെ പുതുമകളായിരുന്നു. ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ റാപ്പിഡില്‍ ഓപ്ഷണലായി നല്‍കുന്നുണ്ട്.
Content Highlights: Booking Open For Skoda Rapid Automatic Model With Token Amount Of 25000
Published: 30 Aug 2020, 04:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented