
ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡ ഇന്ത്യയിലെത്തിച്ചിട്ടുള്ള കോംപാക്ട് സെഡാന് വാഹനമായ റാപ്പിഡിന്റെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ചു. അഞ്ച് വേരിയന്റുകളിലെത്തുന്ന ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മോഡലിന് 9.49 ലക്ഷം രൂപ മുതല്‍ 13.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. പ്രാരംഭ വില എതിരാളികളായ ഓട്ടോമാറ്റിക് വാഹനങ്ങളെക്കാള്‍ കുറച്ചാണ് റാപ്പിഡ് എത്തിയിട്ടുള്ളത്.
സ്കോഡ റാപ്പിഡില്‍ അടുത്തിടെ സ്ഥാനം പിടിച്ച 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പമാണ് ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് നല്‍കിയിരിക്കുന്നത്. മാനുവല്‍ ട്രാന്സ്മിഷന് മോഡലിന് 16.24 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ ഉറപ്പു നല്കിയിരുന്നതെങ്കില് ഓട്ടോമാറ്റ് ട്രാന്സ്മിഷന് മോഡലില്‍ അത് 18.97 കിലോമീറ്ററാണ്.
പുതിയ ഗിയര്‍ബോക്സിനൊപ്പം ഫീച്ചറുകളിലും പുതുമ നിറച്ചാണ് ഓട്ടോമാറ്റിക് പതിപ്പ് എത്തിയിരിക്കുന്നത്. ക്വാര്‍ട്സ് കട്ട് പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ബ്ലാക്ക് സിഗ്നേച്ചര്‍ ഗ്രില്ല്, മോഡേണ്‍ ക്രിസ്റ്റലിന് എല്‍ഇഡി ഡിആര്‍എല്‍, സില്‍വര്‍ ക്ലബര്‍ അലോയി വീലുകള്‍, ബ്ലാക്ക് ബി പില്ലര്‍, ക്രോമിയം ബോര്‍ഡറുള്ള വിന്‍ഡോ, ബോഡി കളര്‍ ട്രങ്ക് സ്പോയിലര്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമ.
അകത്തളത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ബ്ലാക്ക്-ബേജ് ഫിനീഷിങ്ങാണ് ഇന്റീരിയറിന്റെ ഭാവം. ഒനിക്സ് വേരിയന്റില്‍ ലെതര്‍ അവരണമുണ്ട്. 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, 12 വോള്‍ട്ട് പവര്‍ സോക്കറ്റ്, ക്രൂയിസ് കണ്ട്രോള്, മള്‍ട്ടി ഫങ്ഷന് സ്റ്റിയങ്ങ് വീല്‍ എന്നിവ അകത്ത് നല്‍കിയിട്ടുണ്ട്. ഓള് ബ്ലാക്ക് ഇന്റീരിയര്‍ റാപ്പിഡില്‍ ഓപ്ഷണലായി നല്‍കുന്നുണ്ട്.
ഫോക്സ്വാഗണ് വെന്റോ, പോളോ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റാപ്പിഡിലും പ്രവര്‍ത്തിക്കുന്നത്. ഇത് 110 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതേ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് തന്നെയാണ് വെന്റോയിലും പോളോയിലും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മേയിലാണ് റാപ്പിഡിന്റെ പുതിയ പതിപ്പ് എത്തിയത്.
Content Highlights: Skoda Rapid Automatic Transmission Model Launched In India
Published: 17 Sept 2020, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented