ആറാൾക്ക് പാട്ടുംപാടിയിരിക്കാം, വേണമെങ്കിൽ ഏഴായാലും കുഴപ്പമില്ല... കിയയുടെ കാരൻസ് ക്ലാവിസിന്റ റിവ്യൂവിശേഷത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ അവന്റെ വൈദ്യുത മോഡലിൽ അനന്തപുരി മുഴുവൻ കറങ്ങിയപ്പോൾ മനസ്സിലായി. അതിലും കേമനാണിവനെന്ന്. ഹൃദയം വൈദ്യുതീകരിച്ചപ്പോൾ കുതിപ്പിന് ആവേശമേറി.
കാൽവെക്കും മുൻപേയുള്ള ആ കുതിപ്പ് കോരിത്തരിപ്പുണ്ടാക്കും. നഗരത്തിലായാലും ഗ്രാമത്തിലായാലും മലമ്പാതകളായാലും ഒരേ കുതിപ്പ്. സ്പോർട്ട് മോഡിലേക്കായാൽ പിന്നെ പറയുകയും വേണ്ട. ഏഴുപേരുമായുള്ള യാത്രയിൽ മൂന്നാം നിരവരെ സുഖപ്രദം. എസി വെന്റും കൈത്താങ്ങിയുമെല്ലാം ചേർന്ന് മൂന്നാം നിരയും ഒന്നാന്തരം.
രൂപം അതുതന്നെ
ക്ലാവിസിന്റെ അതേരൂപം തന്നെ പിന്തുടരുന്നു. മുന്നിൽ ഇലക്‌ട്രിക് ചാർജറിനുള്ള കിളിവാതിൽ വന്നു. കണക്റ്റഡ് ഡേടൈം റണ്ണിങ് ലൈറ്റുകളും എൽഇഡി ഹെഡ്‌ലൈറ്റുകളും തുടർന്നു. ആക്ടീവ് ഫ്ളാപ്പുകൾ എയ്റോഡൈനാമിക്സിന് ഒന്നുകൂടെ മെച്ചപ്പെടുത്തുന്നുണ്ട്. പതിനേഴിഞ്ചാണ് ടയർ. ഏയ്‌റോ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടരുന്നു. പിന്നിൽ കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളും ഇവി ബാഡ്ജും വന്നു. ഉള്ളിൽ വിശാലമാണ് കാബിൻ.
പനോരമിക് സൺറൂഫും സ്മാർട്ട് എയർ പ്യൂരിഫയറുമുണ്ട്. രണ്ട് 13.3 ഇഞ്ച് സ്‌ക്രീനുകളും ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റവും വെന്റിലേറ്റഡ് സീറ്റുകളും കൂടിയാവുമ്പോൾ കാര്യം കുശാൽ. സുരക്ഷയിലും വിട്ടുവീഴ്ചയില്ല. ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, 20-ൽ അധികം ഫീച്ചറുകളുള്ള ലെവൽ 2 അഡാസ് പോരേ... 25 ലിറ്റർ ഫ്രണ്ട് ട്രങ്കുണ്ട്. അതിൽ ചാർജറും അത്യാവശ്യ ഉപകരണങ്ങളും വഹിക്കാം.
വെഹിക്കിൾ-ടു-ലോഡ്‌സൗകര്യവും ഉള്ളതിനാൽ പ്രായോഗികതയും കൂടുതലാണ്. ലെഗ്‌റൂം സുഖകരമായ സീറ്റിങ്ങും നൽകുന്നുണ്ട്. രാത്രികളിലെ യാത്രകൾ നിറമുള്ളതാക്കുന്നതാണ് ആംബിയന്റ് ലൈറ്റിങ്.
42, 51.4 കിലോവാട്ട് ബാറ്ററി ഓപ്ഷനുകളിലാണിത് വരുന്നത്. 42 കിലോവാട്ട് പായ്ക്ക് 132 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ 51.4 കിലോവാട്ട് പായ്ക്ക് 168 ബിഎച്ച്പി നൽകും. രണ്ടിലും 255 എൻഎം ടോർക്ക് ഉറപ്പിക്കാം.
ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുണ്ട്. ആസ്വദിച്ചുള്ള ഡ്രൈവിങ്ങിന് നോർമൽ മോഡും കുതിപ്പിന് സ്പോർട്ട് മോഡും കീശ കൈകാര്യം ചെയ്യാനായി ഇക്കോ മോഡും ഉപയോഗിക്കാം.
Content Highlights: Discover the electrifying performance and spacious, feature-rich cabin of the Kia Carens EV. Explore its range, tech, and comfort for a thrilling ride.
Published: 02 Nov 2025, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented