
എസ്.യു.വിയുടെയും ഹാച്ച്ബാക്കിന്റെയും ഉപയോക്താക്കളെ ഒരുപോലെ ആകര്‍ഷിച്ച ഒരു വാഹനമായിരുന്നു ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ച എക്സ്റ്റര്‍ എന്ന മൈക്രോ എസ്.യു.വി. ചുരുങ്ങിയ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ഹ്യുണ്ടായി വാഹനനിരയിലെ ഹോട്ട് സെല്ലിങ് മോഡലായി മാറിയ ഈ വാഹനം ഇനി വിദേശ നിരത്തുകളിലും സാന്നിധ്യമാകും. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി എക്സ്റ്റര്‍ എസ്.യു.വികള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തിരിക്കുകയാണ് ഹ്യുണ്ടായി ഇന്ത്യ.
ഗ്ലോബല്‍ മാര്‍ക്കറ്റിനായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് എക്സ്റ്റര്‍ കയറ്റുമതിയുടെ ആദ്യ ബാച്ചായ 996 യൂണിറ്റ് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ് ദക്ഷിണാഫ്രിക്കയില്‍ എക്സ്റ്റര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. പ്രീമിയം. എക്‌സിക്യൂട്ടീവ്, എലൈറ്റ് എന്നീ വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന്റെ വില 2.69 ലക്ഷം റാന്‍ഡിലാണ് ആരംഭിക്കുന്നത് (12.95 ലക്ഷം രൂപ).
കഴിഞ്ഞ 20 വര്‍ഷമായി ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 2004-ല്‍ ആണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എട്ടാമത്തെ മോഡലാണ് എക്‌സ്റ്റര്‍ എന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. ഗ്രാന്റ് ഐ10 നിയോസ്, ഓറ, ഐ20, ഐ20 എന്‍ലൈന്‍, വെന്യു, വെന്യു എന്‍ലൈന്‍, അല്‍കസാര്‍ തുടങ്ങിയ മോഡലുകളാണ് ഇന്ത്യയില്‍ നിന്ന് ഹ്യുണ്ടായി കയറ്റുമതി ചെയ്യുന്നത്.
ഈ വര്‍ഷം ഇന്ത്യയില്‍ എത്തിയ ഏറ്റവും മികച്ച വാഹനമായി അംഗീകരിച്ച് ഇന്ത്യ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയ മോഡലാണ് ഹ്യുണ്ടായി എക്സ്റ്റര്‍. സ്‌റ്റൈലിന് പ്രാധാന്യം നല്‍കിയിട്ടുള്ളതിനൊപ്പം മികച്ച ഫീച്ചറുകളും നല്‍കി എത്തിയിട്ടുള്ള വാഹനമാണ് എക്സ്റ്റര്‍. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള എക്സ്റ്റര്‍ മോഡലില്‍ ഏറ് എയര്‍ബാഗ് അടിസ്ഥാന ഫീച്ചറായി സ്ഥാനം പിടിച്ചിട്ടുണ്ട്. മറ്റ് അടിസ്ഥാന സുരക്ഷ സംവിധാനങ്ങളും എക്സ്റ്ററില്‍ ഒരുക്കിയിട്ടുണ്ട്.
ഗ്രാന്റ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് എക്സ്റ്ററിനും കരുത്തേകുന്നത്. 83 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പെട്രോളിനൊപ്പം സി.എന്‍.ജി കിറ്റും നല്‍കുന്ന മറ്റൊരു വേരിയന്റും എക്സ്റ്ററിലുണ്ട്. സ്മാര്‍ട്ട് ഓട്ടോ എ.എം.ടി, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും എക്സ്റ്റര്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
Content Highlights: Hyundai Exter, India`s popular micro SUV, makes its global debut in South Africa.
Published: 23 Sept 2024, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented