പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവ്, എന്നാല്‍, മൈലേജ് കൂടുതലും കിട്ടും. സിഎന്‍ജി വാഹനങ്ങളുടെ ഡിമാന്റ് കൂടാന്‍ വേറെ എന്തെങ്കിലും കാരണം വേണോ? മുമ്പ് ടാക്‌സി ആവശ്യത്തിനാണ് ആളുകള്‍ കൂടുതല്‍ സിഎന്‍ജി വാഹനങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, എല്ലാ ദിവസവും വാഹനം ഉപയോഗിക്കുന്ന ആളുകളുമിപ്പോള്‍ സിഎന്‍ജിയിലേക്ക് മാറിത്തുടങ്ങി. ഇതിനുപിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് ഉയര്‍ന്ന മൈലേജ് ആണെങ്കില്‍ രണ്ടാമത്തേത് സിഎന്‍ജി കരുത്തില്‍ നിരവധി മോഡലുകള്‍ എത്തുന്നതാണ്.
ഹ്യുണ്ടായി, ടാറ്റ, മാരുതി സുസുക്കി തുടങ്ങിയ കമ്പനികള്‍ തമ്മിലാണ് സിഎന്‍ജി വാഹനശ്രേണിയില്‍ മത്സരിക്കുന്നത്. ഈ മത്സരത്തില്‍ ആദ്യസ്ഥാനത്തുതന്നെയുള്ള ഹ്യുണ്ടായി സിഎന്‍ജി വാഹനനിര കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഇതിനായി മൈക്രോ എസ്‌യുവിയായ എക്‌സ്റ്ററിന്റെ സിഎന്‍ജി നിരയിലേക്ക് പുതിയൊരു വേരിയന്റ് കൂടി എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. അടിസ്ഥാന പതിപ്പായി ഇഎക്‌സ് വേരിയന്റാണ് എത്തിച്ചത്. 7.50 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.
ഹ്യുണ്ടായിയുടെ ഹൈ-സിഎന്‍ജി ഡ്യുവല്‍ സിലണ്ടര്‍ സാങ്കേതികവിദ്യയിലും സിംഗിള്‍ സിലണ്ടര്‍ സംവിധാനത്തിലും എക്സ്റ്ററിന്റെ പുതിയ വേരിയന്റ് എത്തുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മുമ്പ് മൂന്ന് വേരിയന്റുകളിലായിരുന്നു എക്സ്റ്ററിന്റെ സിഎന്‍ജി മോഡല്‍ എത്തിയിരുന്നതെങ്കില്‍ ഇഎക്‌സ് വേരിയന്റിന്റെ വരവോടെ ഇത് നാലായി ഉയര്‍ന്നിട്ടുണ്ട്. 7.50 ലക്ഷം രൂപ മുതല്‍ 9.48 ലക്ഷം രൂപ വരെയാണ് എക്സ്റ്റര്‍ സിഎന്‍ജിയുടെ എക്‌സ്‌ഷോറൂം വിലകള്‍.
ഹ്യുണ്ടായി എക്സ്റ്റര്‍ ഹൈ-സി.എന്‍.ജി. ഡ്യുവോ എന്ന മോഡലില്‍ സാധാരണ സി.എന്‍.ജി. വാഹനങ്ങള്‍ നല്‍കിയിട്ടുള്ള വലിയ ഒരു സിലണ്ടറിന് പകരമായി വലിപ്പം കുറഞ്ഞ രണ്ട് സിലണ്ടറുകളാണ് നല്‍കിയിട്ടുള്ളത്. വാഹനത്തിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ മാറ്റം വരുത്താതെയാണ് സിഎന്‍ജിയുടെ പുതിയ വേരിയന്റും എത്തിച്ചിരിക്കുന്നത്. പ്രധാനമായ മാറ്റം ബൂട്ട് ഏരിയയില്‍ മാത്രമായി പരിമിതപ്പെടുത്താനും ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്.
എക്സ്റ്റര്‍ പെട്രോള്‍ മോഡലില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് സി.എന്‍.ജി. മോഡലിനും കരുത്തേകുന്നത്. എന്നാല്‍, 69 ബി.എച്ച്.പി. പവറും 95.2 എന്‍.എം.ടോര്‍ക്കുമാണ് സി.എന്‍.ജി. മോഡല്‍ ഉത്പാദിപ്പിക്കുന്ന പവര്‍. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് സി.എന്‍.ജി. എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഒരു കിലോഗ്രാം സി.എന്‍.ജിയില്‍ 27.1 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
Content Highlights: Hyundai launches a new base EX variant of its Exter CNG, featuring dual cylinder technology,
Published: 08 Apr 2025, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented